കേരളത്തില്‍ വടക്കു മുതല്‍ തെക്കു വരെ ഓരോ മേഖലക്കും തനതായ രുചിഭേദങ്ങളും ഭക്ഷണരീതികളും ഉണ്ട്. ഇതില്‍ മലബാര്‍ വ്യത്യസ്ത സംസ്കാരങ്ങളില്‍ പരിപോഷിപ്പിക്കപ്പെട്ട ഭക്ഷണ രീതികളാല്‍ പ്രത്യേക വൈവിധ്യം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിനു മാത്രമുള്ള സസ്യ, സസ്യേതര വിഭവങ്ങള്‍ ഇന്നു കേരളത്തിനൊപ്പം പ്രസിദ്ധമാണ്. മലബാറിന്റെ രുചിസംസ്കാരത്തെ വിളിച്ചറിയിക്കുന്ന കുറേ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഞങ്ങള്‍ നല്കുന്നു. മലബാറിന്റെ രുചികള്‍ കടലും മലയും കയറി വന്നതും ഇവക്കെല്ലാമപ്പുറം പ്രചാരമുള്ളതും ആണ്. ആസ്വദിക്കൂ ഈ രുചിഭേദങ്ങള്‍.