ആവശ്യമായ സാധനങ്ങൾ
ഞണ്ട് - വൃത്തിയാക്കി ആവിയിൽ പുഴുങ്ങിയെടുത്തത് - 6
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കാന്താരിമുളക്
കറിവേപ്പില
വെളുത്തുളളി - 2
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അല്പം വെളളമെടുത്ത് പുഴുങ്ങിയ ഞണ്ടുകളെ അതിലിടുക. മഞ്ഞൽപ്പൊടിയും മുളകുപൊടിയും ചേർക്കുക. സാവധാനം ഇളക്കുക. ഉപ്പും ചതച്ച കാന്താരിമുളകും വെളുത്തുളളിയും ചേർത്ത് വീണ്ടും ഇളക്കുക. കറിവേപ്പിലയും മല്ലിപ്പൊടിയും ചേർത്തുകൊടുക്കുക. ഇളക്കൽ തുടരുക. ചേരുവകളെല്ലാം നന്നായി യോജിച്ച് വെളളം വറ്റുമ്പോൾ കുരുമുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത് തീയിൽ നിന്നിറക്കി വെയ്ക്കുക.