ഓരോ പ്രദേശത്തിനും ഓരോ സമുദായാംഗങ്ങള്‍ക്കും അവരുടേതായ സവിശേഷ പാചകശൈലികള്‍ ഉണ്ട്. ലോകമാകെ പ്രസിദ്ധമാണ് കേരളത്തിന്റെ സസ്യേതര വിഭവ നിര. ഇവയില്‍ ചില പാചകക്കുറിപ്പുകളും, അവയുടെ ചിത്രങ്ങളും ഞങ്ങള്‍ നല്കുന്നു. ഒരേ ഭക്ഷണ വിഭവം കേരളത്തിന്റെ തന്നെ വിവിധ പ്രദേശങ്ങളില്‍ വിവിധ സമുദായങ്ങള്‍ അവരുടേതായ സവിശേഷ പൊടിക്കൈകളോടെ എങ്ങിനെ വ്യത്യസ്തമാക്കുന്നു എന്ന് ഇവിടെ അറിയുക. നിങ്ങളുടെ രുചി നാമ്പുകളെ ഉണര്‍ത്തി കൂടുതല്‍ വൈവിദ്ധ്യങ്ങള്ക്കായി കൊതിപ്പിക്കുന്നവയാണിവ.