കേരളീയ സദ്യയിലെ ഏറ്റവും ലളിതവും, എന്നാൽ പ്രധാനപ്പെട്ടതുമായ വിഭവമാണ് ഓലൻ. എങ്ങനെയാണ് ഓലൻ ഉണ്ടാക്കുന്നതെന്നു നോക്കാം.
ആവശ്യമായ സാധനങ്ങൾ
കുമ്പളങ്ങ - ഇടത്തരം വലിപ്പമുളളത് - 1
മത്തങ്ങ കഷണങ്ങളാക്കിയത് - 1 കപ്പ്
പച്ചമുളക് - നെടുകെ കീറിയത് 6
തേങ്ങാപ്പാൽ - 1 കപ്പ്
വൻപയർ - കാൽ കപ്പ് (വേവിച്ചത്)
ബീൻസ്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വൻപയർ ഉപ്പിട്ടു വേവിച്ച് മാറ്റി വെയ്ക്കുക. കഷണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും ബീൻസും പച്ചമുളകിട്ട് വേവിക്കുക. പയറും പച്ചക്കറിയും യോജിപ്പിക്കുക.. കറിവേപ്പിലയും ഉപ്പും ഇടുക. തേങ്ങാപ്പാൽ ഒഴിക്കുക. നന്നായി ഇളക്കി തിളക്കുന്നതിനു മുമ്പ് ഇറക്കി വെയ്ക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മൂടി വെയ്ക്കാം.