ഏവരുടെയും പ്രിയപ്പെട്ട പായസത്തിലൊന്നാണ് പാലട പ്രഥമൻ. പാലട എന്ന ചുരുക്കപ്പേര് തന്നെ നാവിൽ കൊതിയൂറാൻ ധാരാളം. എത്ര രുചിച്ചാലും മതിവരാത്ത പാലടയുടെ അനന്യമായ സ്വാദ് നിങ്ങൾക്കും സ്വന്തമാക്കാം.
ആവശ്യമായ സാധനങ്ങൾ
ഇൻസ്റ്റന്റ് അട - 250 ഗ്രാം
വെളളം - 6 കപ്പ്
വെണ്ണ - ഒന്നര കപ്പ്
മിൽക്ക് മെയ്ഡ് - 500 ഗ്രാം
പഞ്ചസാര - ഒന്നര കപ്പ്
അരിപ്പൊടി - 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - അര കപ്പ്
ഏലയ്ക്ക പൊടി - അര ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
അട വെളളത്തിൽ വേവിച്ചെടുത്ത ശേഷം തണുത്തവെളളത്തിൽ കഴുകി വെളളം വാറ്റി എടുക്കണം. ഇളംതീയിൽ വെണ്ണയും അടയും ചേർത്ത് അട പൊട്ടിപ്പൊകാതെ ഇളക്കണം. ഇതിലേക്ക് പാലും മിൽക്ക് മെയ്ഡും പഞ്ചസാരയും ചേർക്കുക. ചെറുതീയിൽ തന്നെ ഇളക്കി കൊണ്ടിരിക്കുക. കുറുകി തുടങ്ങുമ്പോൾ തീയിൽ നിന്നിറക്കിവെച്ച് വറുത്ത അണ്ടിപ്പരിപ്പും ഏലയ്ക്ക പൊടിച്ചതും ചേർത്ത് ചൂടൊന്ന് ആറുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. പ്രഥമൻ കട്ട പിടിക്കാതിരിക്കാനാണിത്.
കടപ്പാട് : ഹോട്ടൽ ചൈത്രം, തിരുവനന്തപുരം.