മലയാളിയുടെ പ്രിയപ്പെട്ട പലഹാരമാണ് പഴംപൊരി. നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ ചില്ലലമാരകളിൽ സദാ കണ്ടിരുന്ന പലഹാരം. ഭക്ഷണശീലം മാറിയിട്ടും മാറാത്ത ഇഷ്ടങ്ങളിലൊന്നായി പഴംപൊരി എന്നും ഏത്തയ്ക്കാപ്പമെന്നുമുളള പേരിൽ ഈ മധുരപലഹാരം ഇന്നും നമ്മുടെ കൂടെയുണ്ട്.
ആവശ്യമായ സാധനങ്ങൾ
നേന്ത്രപ്പഴം - 4
മൈദ- 100 ഗ്രാം
മഞ്ഞക്കളർ / മഞ്ഞൾപ്പൊടി - രണ്ടു തുളളി / ഒരു നുളള്
ജീരകം - ഒരു നുളള്
പഞ്ചസാര - 100 ഗ്രാം
വെളിച്ചെണ്ണ - 1.5 ലിറ്റർ
തയ്യാറാക്കുന്ന വിധം
പഴം തൊലി കളഞ്ഞ് നീളത്തിൽ കഷണങ്ങളാക്കുക.
മൈദ മാവിൽ ജീരകം പൊടിച്ചതും പഞ്ചസാരയും കളർ അല്ലെങ്കിൽ മഞ്ഞൾപ്പൊടി ചേർത്ത് വെളളമൊഴിച്ച് കുഴമ്പു പരുവത്തിലാക്കുക. പഴം കഷണങ്ങൾ മാവിൽ മുക്കി ചൂട് എണ്ണയിൽ പൊരിച്ചെടുക്കുക.
കടപ്പാട്
മൈക്കൽസ് ഇൻ, തേക്കടി