കേരളത്തിലെ സാര്‍വ്വത്രിക ഭക്ഷണമാണ് ചോറ്. വിവിധ ഉപയോഗങ്ങള്‍ക്ക്, പ്രാദേശിക ഭേദങ്ങളില്‍ തുടങ്ങി ഔഷധ പ്രയോഗങ്ങള്‍ക്കു വരെ യോജിക്കും വിധം പാരമ്പര്യമായി കൈമാറി വന്ന പാചകക്കുറിപ്പുകളാണ് ഈ ശേഖരത്തില്‍. വെന്തു സുന്ദരമായ ചോറുമായി ചേരാത്ത ഒരു കറിയും കേരളത്തിന്റെ പാചകരീതിയിലില്ല. കുരുമുളകു കഞ്ഞി മുതല്‍ മലബാര്‍ ബിരിയാണി വരെ വൈവിധ്യമാര്‍ന്ന അരി വിഭവങ്ങള്‍.