കേരളം കടലില്‍ നിന്നുള്ള മത്സ്യ സമ്പത്തിലും പ്രസിദ്ധമാണ്. ഓരോ പ്രദേശവും, സമുദായവും കടലില്‍ നിന്നു ലഭിക്കുന്ന മത്സ്യ, കൊഞ്ച് ഇനങ്ങള്‍ പ്രത്യേകമായി തയ്യാറാക്കുന്നു. മത്സ്യങ്ങള്‍, കൊഞ്ച്, ഞണ്ട്, കക്ക, കണവ എന്നിങ്ങനെ വിവിധ തരം ഭക്ഷ്യ വിഭവങ്ങളാണ് കടല്‍ നല്‍കുന്നത്. അവയുടെ തനതു ശൈലിയിലുള്ള പാചക രീതി താഴെ കൊടുക്കുന്നു.