ആവശ്യമായ സാധനങ്ങൾ
കല്ലുമ്മക്കായ - 16
പുഴുങ്ങലരി - 250 ഗ്രാം
ചെറിയുളളി - 75 ഗ്രാം
കറിവേപ്പില - 2 തണ്ട്
ചിരകിയ തേങ്ങ - 75 ഗ്രാം
പെരുംജീരകം - 1 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
മുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുളള്
ഇഞ്ചി വെളുത്തുളളി അരച്ചത് - 1 ടീസ്പൂൺ
നാരങ്ങനീര് - 1 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
കല്ലുമ്മക്കായ നന്നായി തേച്ചുരച്ച് കഴുകിയെടുക്കുക. കുതിർത്ത അരിയിൽ ഉളളി, വേപ്പില, തേങ്ങ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് വെളളം അധികമാവാതെ അരച്ചെടുക്കണം. ഉപ്പിട്ട് തിളപ്പിച്ച വെളളത്തിൽ കല്ലുമ്മക്കായ 30 സെക്കന്റ് മുക്കിയെടുക്കണം. ഇതിലേക്ക് അരച്ച മാവ് നിറച്ച് 8-10 മിനിറ്റ് ആവിയിൽ വേവിക്കണം. ചൂടാറുമ്പോൾ തൊണ്ടിനകത്തു നിന്ന് മാവ് വേർപ്പെടുത്തി എടുത്ത് ഇഞ്ചി-വെളുത്തുളളി അരച്ചതും മഞ്ഞൾപ്പൊടിയും മുളകുപൊടിയും നാരങ്ങനീരും ഉപ്പും ചേർത്ത് യോജിപ്പിച്ച കൂട്ടിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക. ഇത് പുളിച്ചമന്തിയ്ക്കൊപ്പം വിളമ്പാം.
വാളമ്പുളി കുതിര്‍ത്തെടുത്ത കുഴമ്പില്‍ ശർക്കര, ചെറുതായി അരിഞ്ഞ ഇഞ്ചി, ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ച് അരിച്ചെടുക്കുന്നതാണ് പുളിച്ചമന്തി.
കടപ്പാട്: ഫോർച്യൂൺ ഹോട്ടൽ, കോഴിക്കോട്