കേരളീയരുടെ രുചി വൈവിധ്യമേറിയതാണ്. പ്രധാന വിഭവങ്ങള്‍ക്കു പുറമേ ഉപവിഭവങ്ങളാണ് ഭക്ഷണത്തിന് സ്വാദ് നല്‍കുന്നത്. ഇതില്‍ സസ്യ, സസ്യേതര ഭേദങ്ങളും ഉണ്ട്. ഓരോ സമുദായങ്ങള്‍ക്കും ഓരോ പ്രദേശങ്ങള്‍ക്കും പ്രത്യേക കറികള്‍ അവരുടെ മാത്രം സ്വന്തമാണ്. വലിയ സദ്യവട്ടത്തിനു പുറമേ സസ്യേതര വിഭവങ്ങളിലും കാണാം ഈ വൈവിധ്യം. ആലപ്പുഴയിലെ മീന്‍ കറിയാവില്ല മലബാറില്‍ കിട്ടുക. ഇങ്ങിനെ നോക്കിയാല്‍ പട്ടിക നീളും. അത്തരം ഭക്ഷണ വൈപുല്യങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ എത്തിക്കുന്നു.