ആവശ്യമായ സാധനങ്ങൾ
കണവ - 150 ഗ്രാം
മുളകുപൊടി - 10 ഗ്രാം
മഞ്ഞൾപ്പൊടി - 2 ഗ്രാം
മല്ലിപ്പൊടി - 20 ഗ്രാം.
കുരുമുളക് - 5 ഗ്രാം
വെളിച്ചെണ്ണ - 35 മില്ലി
ഉപ്പ്
കറിവേപ്പില - 2 ഗ്രാം
ഇഞ്ചി- 10 ഗ്രാം
വെളുത്തുളളി - 10 ഗ്രാം
സവാള - 100 ഗ്രാം
തക്കാളി - 50 ഗ്രാം
പച്ചമുളക് - 10 ഗ്രാം
ഉണ്ടാക്കുന്ന വിധം
വെളിച്ചെണ്ണയിൽ ഇഞ്ചിയും വെളുത്തുളളിയും പച്ചുമുളകും സവാളയും വഴറ്റിയ ശേഷം മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ച കണവ ചേർത്തിളക്കുക. തക്കാളിയും കറിവേപ്പിലയും കൊണ്ട് അലങ്കരിക്കാം.