ആവശ്യമായ സാധനങ്ങൾ
നെയ്മീൻ കഷണങ്ങൾ - 50 ഗ്രാം
കല്ലുമ്മക്കായ ഇറച്ചി - 50 ഗ്രാം
ഞണ്ടിറച്ചി - 50 ഗ്രാം
കൊഞ്ച് - 50 ഗ്രാം
കണവ - 50 ഗ്രാം
കൂണ് - 20 ഗ്രാം
സവാള - 50 ഗ്രാം
കറിവേപ്പില - 1 തണ്ട്
വെളുത്തുളളി - 10 ഗ്രാം
നാരങ്ങ - 2
മൈദ - 30 ഗ്രാം
തേങ്ങാപ്പാൽ - 100 മില്ലി
വെളിച്ചെണ്ണ - 30 മില്ലി
കുരുമുളക് പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
അല്പം വീനിഗർ ഒഴിച്ച് വെളളം തിളപ്പിച്ച് കല്ലുമ്മക്കായ അതിലിടുക.
ഒന്നു മുതൽ ഒൻപതു വരെയുളള ചേരുവകൾ തവിട്ടു നിറമാകുന്നതുവരെ വഴറ്റുക. ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി മൈദയും തേങ്ങാപ്പാലും ചേർത്ത് സോസ് ഉണ്ടാക്കുക. നേരത്തേ ഉണ്ടാക്കി വെച്ച മസാല ഇതിലേക്ക് ചേർക്കുക. ഈ മസാല കല്ലുമ്മക്കായയിൽ നിറയ്ക്കുക. ഇതിനുമുകളിൽ കോട്ടേജ് ചീസോ, ചിരകിയ ചീസോ വിതറുക.
ഒരു പ്രീഹീറ്റഡ് ഓവനിൽ 15 മിനിറ്റ് വേവിക്കുക. തക്കാളിയും ചെറുനാരങ്ങ കഷണങ്ങളും കുക്കുമ്പറും കൊണ്ട് അലങ്കരിച്ച് വിളമ്പുക.
കടപ്പാട്
അബാദ് പ്ലാസ, എറണാകുളം