ആവശ്യമായ സാധനങ്ങൾ
കപ്പ - 1 കിലോ
പച്ചമുളക് - 4
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 100 മില്ലി
കടുക് - താളിക്കാൻ ആവശ്യത്തിന്
തേങ്ങ വറുത്തരച്ചത് - 50 ഗ്രാം
ഇറച്ചി - കാൽ കിലോ
വെളുത്തുളളി - 25 ഗ്രാം
ഇഞ്ചി - 25 ഗ്രാം
ചെറിയുളളി - 100
മല്ലിപ്പൊടി - ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒന്നര ടീസ്പൂൺ
മുളകുപൊടി - ഒന്നര ടീസ്പൂൺ
മല്ലിയില അരിഞ്ഞത് - 1 ടേബിൾസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഒരു കടായിയിൽ എണ്ണയൊഴിച്ച കടുക് താളിച്ചശേഷം കറിവേപ്പിലയും പച്ചമുളകും ഇഞ്ചി-വെളുത്തുളളി അരച്ചതും അരിഞ്ഞ ചെറിയുളളിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബാക്കിയെല്ലാ മസാലകളും ചേർത്ത് നന്നായി ഇളക്കിയശേഷം ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ചേർത്ത് നല്ലതുപോലെ വേവിക്കുക. വെന്തുവരുമ്പോൾ വേവിച്ചു വെളളമൂറ്റി വെച്ച കപ്പ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരിഞ്ഞുവെച്ച മല്ലിയിലയും ഒരല്പം ഗരം മസാലയും കൂടി ചേർത്തലങ്കരിച്ച് വിളമ്പാം.
കടപ്പാട്
ക്ലബ് മഹീന്ദ്ര, മൂന്നാർ, ഇടുക്കി.