പരമ്പരാഗത സൂഫ്ലെയ്ക്ക് കേരളീയപരിവേഷം ചാർത്തിക്കൊടുക്കുന്ന വിഭവമാണ് കരിക്കു സൂഫ്ലെ. അതിഥികൾക്കിടയിലെ താരമായ ഈ വിഭവം ഉണ്ടാക്കുന്ന വിധം മനസിലാക്കാം.
ആവശ്യമായ സാധനങ്ങൾ
കരിക്ക് - 1
പഞ്ചസാര - 80 ഗ്രാം
പാൽ - 300 മില്ലി
ജെലാറ്റിൻ - 10 ഗ്രാം
രണ്ട് മുട്ടയുടെ വെളള
തേങ്ങാപ്പാൽ - 25 മില്ലി
റോസ് എസൻസ് - 2 തുളളി
മിൽക്ക് ക്രീം - 10 മില്ലി
കോൺ ഫ്ലോർ - 10 ഗ്രാം
ഉണ്ടാക്കുന്ന വിധം
ക്രീമും മുട്ടയുടെ വെളളയും കോൺ ഫ്ലോറും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തിളപ്പിച്ച പാൽ കുറേശ്ശെയായി ചേർത്ത് കൊടുക്കുക. ഡബിൾ ബോയിലറിൽ കസ്റ്റാഡ് കട്ടിയാവുന്നതു വരെ വേവിക്കണം. ജെലാറ്റിൻ ചൂടുവെളളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഇത് മിശ്രിതത്തിൽ ചേർക്കാം. തേങ്ങാപ്പാലും എസൻസും ക്രീമും കരിക്കും യോജിപ്പിച്ച് കസ്റ്റാഡ് കൂട്ടിലേക്ക് ചേർത്ത് സെറ്റ് ചെയ്ത ശേഷം റഫ്രിഡ്ജറേറ്റിൽ തണുക്കാൻ വെക്കുക.
കടപ്പാട്: കെ.ടി.ഡി.സി.