ചേമ്പിന്റെയും ചേനയുടെയും ഇളം തണ്ട് കൊണ്ടുളള കറി കേരളീയ ഗൃഹാതുരതകളിൽ ഒന്നാണ്. ഗോത്ര പാചകമെന്നതിലുപരി, ഒരു കാലത്ത് കർക്കിടക മാസത്തിൽ മലയാളി വീടുകളിലെ പതിവു കറികളിൽ ഒന്നായിരുന്നു താൾ കറി.
ആവശ്യമായ സാധനങ്ങൾ
ചേനയുടെയോ, ചേമ്പിന്റെയോ തണ്ട് മുറിച്ചത്
പച്ചമുളക്
ഇഞ്ചി
വെളുത്തുളളി
ജീരകം
കുരുമുളക്
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
പുളി പിഴിഞ്ഞത്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
താള് മുറിച്ചത് ഒരു മൺപാത്രത്തിൽ എടുത്ത് മഞ്ഞൾപ്പൊടിയിട്ട് വെളളമൊഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
മറ്റൊരു പാത്രത്തിൽ അല്പം എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, എന്നിവ വഴറ്റുക. ഇതിലേക്ക് ജീരകം, മല്ലിപ്പൊടി, കറിവേപ്പില എന്നിവയും ചേർക്കാം. ഇതിലേക്ക് വെന്ത താള് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. പാകത്തിന് ഉപ്പു ചേർക്കുക. പുളിവെളളമൊഴിച്ച് അല്പം കൂടി തിളപ്പിച്ച ശേഷം വാങ്ങി വെയ്ക്കാം.