നൂറ്റാണ്ടുകളായി കേരളം ഒട്ടേറെ കലാരൂപങ്ങള്‍ക്ക് ജന്മം നല്‍കി വളര്‍ത്തി. അവ ഐതിഹ്യങ്ങള്‍, പുരാണങ്ങള്‍, നാട്ടറിവുകള്‍, പാരമ്പര്യ വഴക്കങ്ങള്‍, വിശ്വാസങ്ങള്‍, നാടിന്റെ പെരുമകള്‍ എന്നിവ വിളിച്ചോതുന്ന വര്‍ണ്ണശബളമായ നാട്യ, നൃത്ത, സംഗീത, നാടക അവതരണങ്ങളാണ്. മോഹിനിയാട്ടം മുതല്‍ കഥകളി വരെയും, മറ്റ് നാടന്‍ കലാസമ്പ്രദായങ്ങളും വിശദമാക്കുന്ന ദൃശ്യങ്ങളടങ്ങിയ ശേഖരം ആണിത്. അരങ്ങിലെ അവതരണം മാത്രമല്ല, ഈ ചിത്രങ്ങളില്‍ വിരിയുക. അണിയറയിലെ ഒരുക്കങ്ങളും, കാണികളുടെ പങ്കാളിത്തവും ഇവ വിളിച്ചോതുന്നു. തലമുറകളായി കൈമാറി ഇന്നും ജീവിക്കുന്ന ഈ കലാരൂപങ്ങളുടെ അണിയറകളും അവതരണങ്ങളും ഞങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്ത ദൃശ്യങ്ങളിലൂടെ പകര്‍ന്നു നല്‍കുന്നു.