അപൂർവവും തനതായതുമായ സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് കേരളം. സവിശേഷമായ ഭൂപ്രകൃതിയാണ് ഇതിനു കാരണം. കിഴക്കേ അതിരായ മലനിരകളും, പടിഞ്ഞാറ് അറബിക്കടലും അതിനിടയിലുള്ള ഇടനാടുകളും, തടാകങ്ങളും, സംസ്ഥാനത്തെ പലതായി മുറിക്കുന്ന നദികളും തോടുകളും കായലുകളും വൈവിധ്യമേറിയ പക്ഷി, മൃഗ, മത്സ്യ സമ്പത്തിന് വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. നൂറ്റാണ്ടുകൾ കൊണ്ട് ഇവിടെ ഉരുത്തിരിഞ്ഞ തനതായ ഇനങ്ങളുമുണ്ട്. പശ്ചിമ ഘട്ടത്തിന്റെ സവിശേഷതയായ നീലഗിരി താര്‍ എന്ന വരയാടു മുതല്‍ ഏഷ്യന്‍ ആനകള്‍ വരെയുള്ള വലിയ വന്യജീവി സമ്പത്തിന്റെ ദൃശ്യമികവുള്ള ചിത്രങ്ങള്‍ ഈ ശേഖരത്തിലുണ്ട്. കേരളത്തിലെ കാടുകളില്‍ നിങ്ങളെ കാത്തിരിക്കുന്നവ എന്തൊക്കെ എന്ന് ഇവ ചൂണ്ടിക്കാട്ടുന്നു.