ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കു സ്വാഗതം
സംസ്ഥാനത്താകെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ (റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍) സന്ദേശം എത്തിക്കാനും, ഇത്തരം സംരംഭങ്ങളും ആശയങ്ങളും നടപ്പാക്കാനും കേരള സര്‍ക്കാരിന്റെ പ്രാഥമിക കേന്ദ്ര ഏജന്‍സിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017 ഒക്ടോബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മിഷന്‍ ഉദ്ഘാടനം ചെയ്തത്. ത്രിതല അടിസ്ഥാന തല പ്രവര്‍ത്തനങ്ങള്‍ക്ക്, സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക ഉത്തരവാദ നിര്‍വ്വഹണത്തിനാണ് ഈ കേന്ദ്ര ഏജന്‍സി, ഗ്രാമ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഒരു കരുവാക്കുക, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി വികസനവും ആണ് ഈ മിഷന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ സഹായങ്ങളൊരുക്കുക, അങ്ങനെ കൂടുതല്‍ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഉന്നമിടുന്നു.
ഉത്തരവാദിത്ത വിനോദ സഞ്ചാരം ഒരുക്കുന്ന യാത്രാ പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ ഈ പ്ലാറ്റ് ഫോം ഉപകരിക്കുന്നു
ക്ലിക്ക് ചെയ്യൂആയോധന, അനുഷ്ഠാന, പ്രദര്‍ശന കലാകാരന്മാരെ ഒരുമിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസം മിഷന്റെ നൂതനാശയം.
ക്ലിക്ക് ചെയ്യൂവിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധ, അവിദഗ്ദ്ധ തൊഴിലാളികളുടെ വിവരശേഖരമാണിത്.
ക്ലിക്ക് ചെയ്യൂഉത്തരവാദിത്ത വിനോദ സഞ്ചാരം നാടന്‍ കരകൗശല വസ്തുക്കള്‍, പാരമ്പര്യ വേഷങ്ങള്‍, ഭവനാലങ്കാരങ്ങള്‍, സ്മരണികകള്‍ എന്നിവ നിങ്ങള്‍ക്കെത്തിക്കുന്നു.
ക്ലിക്ക് ചെയ്യൂ