തദ്ദേശീയരായ ജനങ്ങളുടെ സഹായത്തോടെ വനംവകുപ്പ് നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളില്‍ പങ്കാളിയായി കാടും നാടും അറിയൂ. വിശദാംശങ്ങള്‍ക്കായി
ഗ്രാമപാതകള്‍ നീളെ നടക്കാം. നാടന്‍പാട്ടുകളുടെ ഈണം ഉളളില്‍ നിറയ്‌ക്കാം. കാടറിയാം. കാട്ടുചോലയില്‍ കുളിക്കാം. കായല്‍പ്പരപ്പില്‍, അലസ നിമിഷങ്ങളില്‍, സ്വയം മറക്കാം. ആയുര്‍വേദമരുളുന്ന സൗഖ്യ നിമിഷങ്ങളുടെ ശാന്തി നുകരാം. തൂശനിലയില്‍ വിളമ്പുന്ന എരിവും മധുരവും ആസ്വദിക്കാം. ചെണ്ടകളുടെ ആസുരതാളത്തിനൊത്ത് ചുവടുവെയ്‌ക്കാം. കേരളം നീട്ടുന്ന അനന്തസാധ്യതകളുടെ ചുരുളഴിച്ച് ഇഷ്ടമുളളത് തെരഞ്ഞെടുക്കൂ...
തദ്ദേശീയരായ ജനങ്ങളുടെ സഹായത്തോടെ വനംവകുപ്പ് നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളില്‍ പങ്കാളിയായി കാടും നാടും അറിയൂ. വിശദാംശങ്ങള്‍ക്കായി
ആയുര്‍വേദ ചികിത്സകളിലൂടെ ശരീരത്തിനും മനസ്സിനും പുതു ജീവനും ഓജസ്സും നല്‍കൂ... ആയുര്‍വേദ ചികിത്സാ പദ്ധതികളും ചികിത്സകരേയും അറിയാം വിശദാംശങ്ങള്‍ക്കായി
കേരളത്തിലെ ശാന്തമായ കായലുകളില്‍ ദിവസങ്ങള്‍ ചെലവിടാന്‍ പുരവഞ്ചി സവാരി തെരഞ്ഞെടുക്കാം. വിശദാംശങ്ങള്‍ അറിയാന്‍ അതാതു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളെ അല്ലെങ്കില്‍ അംഗീകൃത പുരവഞ്ചി യാത്രാ സംഘാടകരെ ബന്ധപ്പെടുക.
പ്രകൃതിയും ജീവിതവും ഇഴപിരിയാതെ തുടരുന്ന കേരളത്തിലെ ഗ്രാമങ്ങളില്‍ ഒഴിവു സമയങ്ങള്‍ ചെലവിടൂ. തിരക്കും സമ്മര്‍ദ്ദവും ഒഴിയാത്ത ആധുനിക ജീവിതചര്യയ്ക്ക് അവധി നല്‍കുന്ന ദിനങ്ങളാകട്ടെ അവ. വിശദാംശങ്ങള്‍ക്കായി.
താളവും മേളവും സംഗീതവും നിറയുന്ന ഉത്സവവേദികള്‍ മറ്റൊരു കാലത്തിന്റെ ചടങ്ങുകളും അന്തരീക്ഷവും ഇന്നിലേക്കാവാഹിക്കുകയാണ്. അവ അരങ്ങേറുന്നതോ വ്യത്യസ്തമായ ഗ്രാമീണ മേഖലകളില്‍. ഈ ഉത്സവങ്ങള്‍ കേരളീയമായ ആചാരങ്ങളും സമയക്രമവും പാലിക്കുന്നതാണ്. അതുകൊണ്ട് അംഗീകൃത യാത്രാ സംഘാടകരോട് കൃത്യമായി തിരക്കിയ ശേഷം യാത്രയ്ക്ക് ഒരുങ്ങുക.
വൈവിദ്ധ്യമേറിയ തനതു രുചികളുടെ ഒത്തുചേരലാണ് മലയാളികളുടെ സദ്യ. അറുപതോളം ഉപവിഭവങ്ങൾ വാഴയിലയില്‍ സ്ഥാനമനുസരിച്ചാണ് വിളമ്പുക. നിങ്ങളുടെ അംഗീകൃത യാത്രാ സംഘാടകരെ ബന്ധപ്പെട്ട് ഒരു സ്വാദേറിയ സദ്യ രുചിക്കൂ...