യാത്രാ നുറുങ്ങുകള്‍

 

ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ സുഖകരവും തടസ്സങ്ങളില്ലാത്തതുമായ യാത്രക്ക് സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട ചില ചെറിയ, വലിയ കാര്യങ്ങള്‍.

പണം

വിദേശ സന്ദര്‍ശകര്‍ക്കു ഇങ്ങോട്ടു കൊണ്ടു വരാവുന്ന വിദേശ നോട്ടുകള്‍ക്ക്‌ പരിധികളൊന്നുമില്ല.

ബാങ്കുകള്‍

എല്ലാ ദിവസവും - ഞായര്‍, രണ്ടാം ശനിയാഴ്ച, നാലാം ശനിയാഴ്ച - എന്നിവ ഒഴികെ ബാങ്കുകള്‍ രാവിലെ 10:30 മുതല്‍ 3 : 30 വരെ തുറന്നിരിക്കും.

ക്രെഡിറ്റ് കാര്‍ഡുകള്‍

പ്രമുഖ ഹോട്ടലുകളും, ലഘു ഭക്ഷണശാലകളും, കച്ചവട സ്ഥാപനങ്ങളും പ്രധാന ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കും.

സമയം

മണിക്കൂറുകള്‍ മുന്നില്‍ (+1), പിന്നില്‍ (-1) IST യു.എസ്.എ : -10:30, ജര്‍മ്മനി : -04:30, കാനഡ : -10:30, ഫ്രാന്‍സ് : -04:30, ആസ്‌ട്രേലിയ : +04:30, സ്‌പെയിന്‍ : -04:30, യു.എ.ഇ. : - 01:30, യു.കെ. : - 05:30

സന്ദര്‍ശകര്‍ക്കു യോജിച്ച സമയം

മികച്ച സമയം : സെപ്റ്റംബര്‍ മുതല്‍ മേയ് വരെ | മഴക്കാല ആയുര്‍വേദ ചികിത്സാകാലം : ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ

യാത്രാ കിറ്റ്

കോട്ടണ്‍ വസ്ത്രങ്ങള്‍, തൊപ്പി, സണ്‍ഗ്ലാസ്, സണ്‍സ്ക്രീന്‍ ലോഷന്‍... തുടങ്ങിയവ.

മയക്കു മരുന്നുകള്‍

മയക്കു മരുന്നുകള്‍ സൂക്ഷിക്കുന്നത്  തടവും പിഴയും ഉള്‍പ്പെടെ  കടുത്ത ശിക്ഷ വിളിച്ചു വരുത്തും.

ആയുര്‍വ്വേദ ചികിത്സ

എല്ലായ്‌പ്പോഴും സര്‍ക്കാര്‍ അംഗീകരിച്ചതോ അവര്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയില്‍പ്പെട്ടതോ ആയ ആയുര്‍വ്വേദ ചികിത്സാ സ്ഥാപനങ്ങളില്‍ മാത്രം പോവുക. അവയുടെ പട്ടിക കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭക്ഷണം

എല്ലാ ഭോജനശാലകളും മികച്ചതരം ഭക്ഷണം തയ്യാറാക്കി നല്‍കും. ഇവയില്‍ കോണ്ടിനെന്റല്‍, ചൈനീസ്, ഇന്ത്യന്‍, കേരളീയം, നാടന്‍ എന്നീ ഭക്ഷണങ്ങള്‍ ലഭിക്കും.

അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാന്‍

പോലീസ് : 100 ഫയര്‍‌സ്റ്റേഷന്‍ : 101 ആംബുലന്‍സ് : 102, 108

പോലീസ് ഹെല്‍പ്പ് ലൈന്‍

ഹൈവേകളില്‍ യാത്ര ചെയ്യുമ്പോള്‍ (ഹൈവേ അലര്‍ട്ട് നമ്പര്‍) : + 91 9846 100 100 തീവണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ (റെയില്‍വേ അലര്‍ട്ട് നമ്പര്‍) : + 91 9846 200 100 വെബ്‌സൈറ്റ് : www.keralapolice.org

ക്ഷേത്ര മര്യാദകള്‍

ചില ക്ഷേത്രങ്ങള്‍ അഹിന്ദുക്കള്‍ക്കു പ്രവേശനം അനുവദിക്കില്ല. മിക്ക ക്ഷേത്രങ്ങളിലും അനുവദനീയമായ വസ്ത്രങ്ങള്‍ ധരിച്ചേ കടക്കാവൂ. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പാദരക്ഷകള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്.

നഗ്നത

കേരളത്തിലെ കടല്‍ത്തീരങ്ങളിലെവിടെയും നഗ്നത അനുവദിക്കില്ല.

പുകവലി

പൊതു സ്ഥലങ്ങളില്‍ പുകവലിക്ക് കര്‍ശനമായ വിലക്കുണ്ട്.

വീടുകളില്‍ ചെരിപ്പുപയോഗം

വീടുകള്‍ക്കുള്ളിലേക്കു പ്രവേശിക്കും മുമ്പ് എല്ലാവരും തന്നെ ചെരിപ്പുകള്‍ പുറത്തു അഴിച്ചു വക്കും.

പൊതുവിടങ്ങളില്‍ സ്‌നേഹപ്രകടനം

സ്‌നേഹസൂചകമായി പരസ്പരാലിംഗനം ചെയ്ത് ചുംബിക്കല്‍  കേരളത്തിലെ പൊതു സ്ഥലങ്ങളില്‍ അത്ര സ്വീകാര്യമല്ല.

വന്യജീവി സങ്കേതങ്ങള്‍

വന്യജീവി സങ്കേതങ്ങളില്‍ പ്രവേശിക്കാന്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് അതാത് വനം, വന്യജീവി ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണ്. വെബ്‌സൈറ്റ് : www.forest.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, തിരുവനന്തപുരം - 695014 ഫോണ്‍ : + 91 471 2322217

ഔദ്യോഗിക വെബ്‌സൈറ്റ്

കേരളത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക : www.kerala.gov.in

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism
Muziris Heritage saathi nidhi Sahapedia Food Craft Institute
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2025. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close