ക്രിസ്തുവിനും അറുനൂറു വർഷങ്ങൾക്കു മുൻപ് ആയുർവേദ ചികിത്സാരീതി ഉണ്ടായിരുന്നതായി കരുതുന്നു. രോഗചികിത്സയോടൊപ്പം തന്നെ രോഗപ്രതിരോധം കൂടിയാണ് ആയുർവേദം ലക്ഷ്യമിടുന്നത്. പ്രകൃതിയുടെ താളത്തിനനുസരിച്ച് വ്യക്തിയുടെ ശാരീരിക, മാനസികാരോഗ്യത്തെ സമഗ്രമായി കാത്തു പരിപാലിക്കുകയാണ് ആയുർവേദത്തിന്റെ തത്വം. നൂറ്റാണ്ടുകളായി രോഗശമനവും സാന്ത്വനവുമേകി വരുന്ന ആരോഗ്യ പരിപാലന രീതിയാണ് ആയുർവേദം. വിദഗ്ധ പരിചരണം ലഭ്യമാക്കുന്ന ധാരാളം അംഗീകൃത ആയുർവേദ ചികിത്സാകേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഏതു രോഗമാണെങ്കിലും ചികിത്സിച്ചു ഭേദമാക്കാൻ പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ആയുർവേദ ശാസ്ത്രത്തെ കുറിച്ച് സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഗവേഷണങ്ങൾ നടന്നുവരുന്നു. ആയിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള ആയുർവേദ ചികിത്സാരീതിയെക്കുറിച്ചുള്ള വീഡിയോകൾ ഇതിനൊപ്പം ചേർത്തിരിക്കുന്നു.