ധാരാളം സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് ശരീരത്തിന്റെ ചില പ്രത്യേകഭാഗങ്ങളിൽ മാത്രം കൊഴുപ്പടിയുന്നത്. വ്യായാമമോ, ഭക്ഷണനിയന്ത്രണമോ പലപ്പോഴും ഫലപ്രദമാകാറില്ല. വയറിനു ചുറ്റും, തുടകൾ എന്നിവിടങ്ങളിൽ അടിയുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ ആയുർവേദത്തിൽ ഉളള ചികിത്സയാണ് ഉദ്വർത്തനം. ഉദ്വര്‍ത്തനം എന്നാൽ ഉത്തേജിപ്പിക്കുക എന്നാണ് അര്‍ത്ഥം. പ്രത്യേകം തയ്യാറാക്കിയ പൊടി ഉപയോഗിച്ചുളള ഈ ചികിത്സാ ക്രമം ഉന്മേഷദായകമാണ്. മൃതചര്‍മ്മകോശങ്ങള്‍ നീക്കാനും കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.