കേരളത്തനിമയുടെ നേരനുഭവം
സമത്വ സുന്ദരമായ ഒരു മാവേലി നാടിന്റെ സ്മരണയുണര്‍ത്തും ഉത്സവകാലം. കാര്‍ഷിക വിളവെടുപ്പിന്റെയും ഐശ്വര്യ സമൃദ്ധിയുടെയും പൊലി ദിനങ്ങള്‍ കൂടിയാണ് ഓണം.
ഓണക്കാലം നാട്ടൊരുമയില്‍ നാടന്‍ കളികളുടെ ആവേശവും ആര്‍പ്പു വിളികളും ഉയര്‍ത്തും കളിക്കാലം.
ഓണം ഓളപ്പരപ്പുകളെ കീറിമുറിച്ച് പായുന്ന ജലരാജാക്കന്മാരായ ചുണ്ടന് വള്ളങ്ങളുടെ പോര് കാലം.
വിഭവ സമൃദ്ധമായ സദ്യയില്ലാതെ എന്ത് ഓണാഘോഷം. കടല്‍ കടന്ന് പെരുമ നേടിയ തനത് കറികളുടെ മലയാളി സദ്യ.
വ്യാപാരത്തിന്റെ ഉത്സവകാലമാണ് ഓണം. കോടികള്‍ മറിയും കച്ചവടത്തില്‍ ഡിസ്ക്കൗണ്ട് മേളകളുടെ കാലം.
കര്‍ക്കിടകത്തിലെ ദോഷങ്ങള്‍ അകറ്റി ഐശ്വര്യപൂര്‍ണ്ണമായ ചിങ്ങത്തെ വരവേല്‍ക്കുന്ന കാലം.
ഓണം മഹാബലിയുടെയും വാമനന്റെയും ഐതിഹ്യങ്ങള്‍ നിറഞ്ഞ പരമ്പരാഗത ഉത്സവകാലം.
ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കൂടിച്ചേരലുകളുടെയും കാലമാണ് ഓണനാളുകള്‍.
ലോക പൂക്കള മത്സരം 2023
ലോക പൂക്കള മത്സരം 2023 ന്റെ ഭാഗമാവാന്‍ കേരള ടൂറിസം നിങ്ങളെ ക്ഷണിക്കുന്നു. പൂക്കളമിടൂ, സമ്മാനങ്ങള്‍ നേടൂ.
കേരളത്തില്‍ എവിടെ, എങ്ങനെയെല്ലാമാണ് ഓണം ആഘോഷിക്കുന്നതെന്ന് വിര്‍ച്വല്‍ ട്രാവല്‍ അസിസ്റ്റന്റ് പറഞ്ഞു തരും.