കേരളത്തിലെ പ്രശാന്തവും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധരുടെ വൈദഗ്ദ്ധ്യം നേരിട്ടറിയാന്‍ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികളെ സഹായിക്കുന്നു. തിരുവനന്തപുരത്തെ കൈത്തറിഗ്രാമം അതിനൊരു ഉദാഹരണമാണ്. അനുപമമായ കരവിരുതും മനോഹാരിതയും സമ്മേളിക്കുന്ന കേരളത്തിന്റെ ആ വലിയ പാരമ്പര്യം ശാന്തതയോടെ സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവവേദ്യമാകും. കേരളത്തിലെ ഗ്രാമ ജീവിതത്തിലെ രസകരമായ രീതികളെ ഇത്തരത്തില്‍ നേരിട്ടറിയാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് പാക്കേജുകള്‍ ഇത്തരത്തില്‍ സഞ്ചാരികളെ സഹായിക്കും. കേരളത്തിന്റെ ഗ്രാമജീവിതത്തിന്റെ തീക്ഷ്ണതയും, ഉത്സാഹവും ആര്‍ദ്രതയുമെല്ലാം ഹൃദയത്തിന്റെ ആഴങ്ങളില്‍ സ്വീകരിച്ച് മടങ്ങാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് സഞ്ചാരികളെ പ്രാപ്തരാക്കും.
കേരളത്തിലെ പരമ്പരാഗതമായ മത്സ്യബന്ധന രീതികളും മത്സ്യത്തൊഴിലാളികളുടെ ജീവിത രീതികളും അവര്‍ക്കൊപ്പം ചേര്‍ന്ന് മനസ്സിലാക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന് പാക്കേജുകള്‍ സഹായിക്കും. വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന പരമ്പരാഗത രീതിയും ചൈനീസ് വലകളില്‍ മീന്‍പിടിക്കുന്ന രീതിയും അനുഭവിച്ചറിയാന്‍ ഒരു അവസരം നിയോഗിക്കൂ.
കേരളത്തിലെ വളരെ സാധാരണമായ മീന്‍പിടുത്ത രീതിയാണ് വലയെറിഞ്ഞ് മീന്‍പിടുത്തം, ജീവിതത്തിലൊരിക്കല്‍ മാത്രം കിട്ടുന്ന അവസരമാകാം ഈ കായലോരങ്ങളില്‍ മീന്‍പിടിക്കല്‍. വിദഗ്ധരായ മീന്‍പിടുത്തക്കാരുടെ സാങ്കേതികതയും സഹായത്തോടുമൊപ്പം നിങ്ങള്‍ക്ക് വലയെറിഞ്ഞ് മീന്‍പിടിക്കാം. നിങ്ങള്‍ക്ക് ഈ അവസരം നഷ്ടമാകില്ലെന്ന് ഉറപ്പാക്കൂ.
നമ്മുടെ പരമ്പരാഗത മീന്‍പിടുത്തക്കാര്‍ എങ്ങിനെയാണ് അമ്പും വില്ലും ഉപയോഗിച്ച് മീന്‍ പിടിക്കുന്നതെന്ന് അറിയാം. ഈ തനത് ടെക്ക്നിക്കിന്റെ വിനോദം ആസ്വദിക്കൂ.
ചൈനീസ് സഞ്ചാരികളിലൂടെ അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തിയ മീന്‍പിടുത്ത സാങ്കേതികതയാണ് ചീനവല മീന്‍പിടുത്തം. കാഴ്ചയിലും പ്രവര്‍ത്തനത്തിലും തീര്‍ത്തും തനതായ ഒന്നാണ് ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ചീനവല മീന്‍പിടുത്തം. ചീനവലയുടെ പ്രവര്ത്തനമെങ്ങിനെയെന്ന് സഞ്ചാരികള്‍ക്ക് നേരിട്ടനുഭവിച്ചറിയാന്‍ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികളെ സഹായിക്കുന്നു. ഈ വലയിലൂടെ മീന്‍ പിടിക്കുന്നതിന്റെ കൗതുകം തിരിച്ചറിയുന്നത് ഈ യാത്രകളെ ഏറെ രസകരമാക്കും.
തെങ്ങില്ലാത്ത കേരളത്തെക്കുറിച്ച് നമുക്ക് എങ്ങിനെ ചിന്തിക്കാനാകും. എന്നെങ്കിലുമൊരിക്കല്‍ തെങ്ങില്‍ കയറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? വിഷമിക്കണ്ടാ. കാത്തിരിപ്പിന് അവസാനമാക്കാം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ അതിഥികള്‍ക്ക് തെങ്ങില്‍ കയറാന്‍ അവസരമൊരുക്കും. തെങ്ങുകയറ്റക്കാരുടെ സഹായം നിങ്ങള്‍ക്കതിന് ലഭിക്കും. കാലില്‍ തളപ്പിട്ട് പരമ്പരാഗത രീതിയിലോ അല്ലെങ്കില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്താലോ നിങ്ങള്‍ക്ക് തെങ്ങുകയറ്റം നടത്താം.
റബ്ബര്‍ ടാപ്പിംഗ് കേരളത്തിലെ വലിയൊരു ഉപജീവനമാര്‍ഗ്ഗമാണ്. ഉത്തരവാദിത്ത ടൂറിസം മിഷന് സന്ദര്‍ശകര്‍ക്ക് ഈ റബ്ബര്‍ ടാപ്പിംഗ് അനുഭവം നേരിട്ട് നല്കുന്നു. രസകരവും അതോടൊപ്പം അറിവ് പകരുന്നതുമാകും ഈ അവസരം.
മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം എത്ര ആകര്‍ഷണീയമാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരവാദിത്ത ടൂറിസത്തിന് ഇതിന് ഉത്തരമുണ്ട്. വിദഗ്ദ്ധരായ കരകൗശല തൊഴിലാളികള്‍ മുളയുല്പന്നങ്ങള് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നിങ്ങളെ പഠിപ്പിക്കും. പരമ്പരാഗത ഹൗസ്ബോട്ടുകളുടെ മോഡലുകളോ, ചുണ്ടന്വള്ളങ്ങളോ വീട്ടുപകരണങ്ങളോ അലങ്കാര വസ്തുക്കളോ നിങ്ങള്‍ക്ക് വാങ്ങാനാകും. കൈകാര്യം ചെയ്യാനെളുപ്പവും മനോഹരവും പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ് ഈ ഉല്പന്നങ്ങള്. മനോഹരമായ കൊട്ടയും വട്ടിയുമൊക്കെ എങ്ങിനെ ഉണ്ടാക്കാമെന്ന് പഠിക്കുന്നതോടൊപ്പം വീട്ടിലേക്ക് അവ വാങ്ങിക്കൊണ്ട് പോകുകയുമാവാം.
കേരളത്തിലെ വീടുകളുടെ മേല്‍ക്കൂര പണ്ട് തെങ്ങോല കൊണ്ടാണ് മേച്ചില്‍ നടത്തിയിരുന്നത്. ഓലമെടയുന്നത് വളരെ രസകരമായ കാര്യമാണ്. ഓലകള്‍ വീടുകള്‍ക്ക് ചൂടുകുറച്ച് തണുത്ത കാലാവസ്ഥ ഒരുക്കിയിരുന്നു. വൈദദ്ധ്യത്തോടെ തൊഴിലാളികള്‍ ഓലമെടയുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കും അതില്‍ പങ്ക് ചേരാതിരിക്കാനാവില്ല.
കേരളത്തിലെ മാത്രം അനന്യസാധാരണമായ കരകൗശല നിര്‍മ്മാണമാണ് കൈതനാര് കൊണ്ടുള്ള കരകൗശല ഉല്പന്ന നിര്‍മ്മാണം. ഇത് കൊണ്ടുള്ള മാറ്റുകള്‍ കേരളത്തിന്റെ മാത്രം സവിശേഷ ഉല്പന്നങ്ങളിലൊന്നാണ്. കേരളത്തിലെ സ്ത്രീകള്‍ എണ്ണൂറുകൊല്ലത്തിലധികമായി ചെയ്ത് വരുന്ന കലാവിരുത്. കൈതോല പായകള്‍ പണ്ട് കേരളത്തിലെ എല്ലാ വീടുകലിലും ഉണ്ടായിരുന്നു.
കേരള ഗ്രാമങ്ങളിലെ ജനകീയമായ ഒന്നാണ് തേനീച്ച വളര്‍ത്തല്‍. തേനീച്ച ഫാമുകളിലെ സന്ദര്‍ശനത്തിലൂടെ നിങ്ങള്‍ക്ക് ശുദ്ധമായ തേന്‍ നുകരാം. പ്രകൃതിയുടെ മധുരക്കൂട്ട് ആസ്വദിക്കാം. തേനീച്ചകളെക്കുറിച്ചും, തേനീച്ച കൃഷിയെക്കുറിച്ചും വിസ്മയകരമായ തേന്രുചിയെക്കുറിച്ചും അടുത്തറിയാന്‍ ഈ ഫാം സന്ദര്‍ശനങ്ങള്‍ സഹായിക്കും.
പൗരാണിക കാലം മുതല്‍ ലോകമാകെ പ്രശസ്തമാണ് കേരളത്തിലെ കുരുമുളകിന്റെ പെരുമ. പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ ഈ 'കറുത്ത സ്വര്‍ണ്ണം' അത്രയേറെ പങ്ക് വഹിച്ചിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ ഈ രാജാവിന്റെ കൃഷിത്തോട്ടത്തിലേക്കുള്ള യാത്ര കേരളത്തില്‍ നിങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഭൂതകാലത്തിന്റെ കഥകള്‍ പറയും ആ കൃഷിഭൂമിയിലേക്കുള്ള ഓരോ യാത്രയും. യൂറോപ്യന്‍ അടുക്കളയിലെ പ്രമുഖ രുചിക്കൂട്ടാണ് കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന കുരുമുളക്.
കേരളത്തിലെ ഡയറിഫാമുകളിലേക്കുള്ള സന്ദര്‍ശനത്തിന് ഉത്തരവാദിത്ത ടൂറിസം മിഷന് പാക്കേജുകളുണ്ട്. പലതരത്തിലുള്ള പശുക്കളെയും കന്നുകാലികളെയും നിങ്ങള്‍ക്ക് ഈ ഫാമുകളില്‍ സന്ദര്‍ശിക്കാം.
ഏത് മൃഗസ്നേഹിക്കും ഇഷ്ടപ്പെടുന്ന, അനുഭവവേദ്യമാകുന്ന ടൂര്‍ പാക്കേജുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷനുണ്ട്. അതില്‍പ്പെട്ടതാണ് ആട് ഫാമുകളിലേക്കുള്ള സന്ദര്‍ശനം. ആടുകളെ പരിപാലിക്കുന്നതെങ്ങനെയെന്നും, അവയുടെ തീറ്റിയുമൊക്കെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേരിട്ടറിയാം.
ഭംഗിയും, കൗതുകവും, നിഷ്ക്കളങ്കതയുമൊക്കെ ആദ്യദര്‍ശനത്തില്‍ തന്നെ തരുന്ന മുയലുകള്‍ ഇഷ്ടമുള്ള കാഴ്ചയാണ്. കേരളത്തിലെ നിരവധി പേരുടെ ജീവനോപാധികൂടിയാണ് മുയല് ഫാമുകള്‍. ലിറ്റില്‍ ബണ്ണീസിനെ കാണാനും കൊതി തീരുംവരെ ലാളിക്കാനും ഒരു മുയല് ഫാമിലേക്കുള്ള യാത്ര അത്ര നഷ്ടമല്ല അല്ലേ?
പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ഒരു തോട്ടത്തിലേക്കുള്ള യാത്രയെങ്ങിനെ? വരുന്നോ? കേരള ഗ്രാമങ്ങളിലെ മുഖ്യ വരുമാന സ്ത്രേതസ്സുകളിലൊന്നാണ് കൃഷി. പഴങ്ങളും പച്ചക്കറികളും സുഗന്ധദ്രവ്യങ്ങളും വളരുന്ന പച്ചപ്പണിഞ്ഞ കൃഷിയിടത്തിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷനുണ്ട്. കേരളത്തിലെ കര്‍ഷകരുമായി കൈകോര്‍ക്കൂ. അവരുടെ കൃഷി രീതികള്‍ മനസ്സിലാക്കൂ.
കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ കഥകളി, തെയ്യം, തീയാട്ട്, ഗുരഡന്തൂക്കം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കൂടി അടങ്ങിയ കലകള്‍ നേരിട്ട് കാണാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് പാക്കേജ് അവസരം തരുന്നു.
ഗ്രാമങ്ങളിലെ സ്ത്രീ കൂട്ടായ്മകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് കേരളീയ ഭക്ഷണം എങ്ങിനെ ഉണ്ടാക്കുന്നുവെന്ന് നേരിട്ടറിയാം.
കേരളത്തിന്റെ പാരമ്പര്യ ആയോധനകലയാണ് കളരിപ്പയറ്റ്. ഉത്തരവാദിത്ത ടൂറിസം കളരിപ്പയറ്റിലെ ചില അടവുകള്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കും. കേരളം കണ്ട് മടങ്ങും മുമ്പ് ചില കളരിച്ചുവടുകള്‍ പഠിക്കൂ.