ആറ്റുവേല മഹോത്സവം

വഞ്ചികളില്‍ കെട്ടിയൊരുക്കി ദീപാലംകൃതമാക്കിയ ക്ഷേത്ര മാതൃകകളുടെ എഴുന്നളളത്താണ് ആറ്റുവേല മഹോത്സവത്തിന്റെ സവിശേഷത. വടയാര്‍ ഇളങ്കാവ് ഭഗവതി ക്ഷേത്രത്തില ഉത്സവത്തിനോട് അനുബന്ധിച്ചാണ് ആറ്റുവേല നടത്തുന്നത്. മൂവാറ്റുപുഴയാറിലൂടെ അലങ്കരിച്ച വളളങ്ങളില്‍ ക്ഷേത്രമാതൃകകളും അകമ്പടി വളളങ്ങളില്‍ വാദ്യഘോഷങ്ങളുമൊക്കെയായി ഉളള ഘോഷയാത്ര കണ്ടിരിക്കേണ്ട കാഴ്ച്ച തന്നെയാണ്.