അമ്പലവയല്‍, വയനാട്

അമ്പലവയല്‍, വയനാട്

അമ്പലവയല്‍ വികസനത്തിന്റെ പാതയിലുള്ള വയനാട്ടിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. മറ്റ് പ്രമുഖ ടൗണുകളില്‍ നിന്നും പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടം. 12 കിലോമീറ്റര്‍ അകലെയുള്ള സുല്‍ത്താന്‍ ബത്തേരിയാണ് അടുത്തുള്ള പ്രധാന പട്ടണം. കല്പറ്റയില്‍ നിന്നും 25 കി.മീ. ഉണ്ട് അമ്പലവയലിലേക്ക്. സഞ്ചാരികള്‍ക്ക് പ്രിയംകരമായ ഒട്ടേറെ ടൂറിസം ഡസ്റ്റിനേഷനുകള്‍ അമ്പലവയലിന് സമീപമുണ്ട്. നാലു കിലോമീറ്റര്‍ അകലെ അമ്പുകുത്തിമലയിലാണ് ലോകപ്രശസ്തമായ എടക്കല്‍ ഗുഹകള്‍ ഉള്ളത്. ഉത്തരേന്ത്യന്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന, മികച്ചൊരു പൂന്തോട്ടമുള്ള കാരാപ്പുഴ ഡാം അമ്പലവയലിന് തൊട്ടടുത്താണ്. അറിയപ്പെടുന്ന പിക്‌നിക് സ്‌പോട്ടായ നെല്ലറച്ചാല്‍ ഇവിടെയാണ്. പൂപ്പൊലി അന്താരാഷ്ട്ര പുഷ്‌പോത്സവവും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. വയനാട്ടില്‍ ഉത്തരവാദ ടൂറിസം തുടങ്ങിയത് അമ്പലവയലിലാണ്. അതിനും മുന്നെ തന്നെ നെല്ലറച്ചാലിലെ വില്ലേജ് ലൈഫ് പാക്കേജ് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അമ്പലവയലിനെ മികച്ചൊരു ആര്‍.ടി. ഡെസ്റ്റിനേഷന്‍ ആയി ഉയര്‍ത്താന്‍ നിരവധി പരിപാടികളും ട്രെയ്‌നിംഗ് സെഷനുകളും നടത്തിയിരുന്നു. മൈക്രോ യൂണിറ്റുകള്‍ക്കായി നിരവധി മീറ്റിങ്ങുകള്‍ നടന്നു. മൈക്രോ യൂണിറ്റുകള്‍ പലതും ആരംഭിച്ചു. 2018 ഏപ്രിലില്‍ പേപ്പര്‍ ബാഗ്, ക്ലോത്ത് ബാഗ് ഉണ്ടാക്കാന്‍ 50-ഓളം വനിതകള്‍ക്ക് സഹായമെത്തിച്ചു. മൈക്രോ യൂണിറ്റുകള്‍ ഇപ്പോള്‍ വര്‍ഷം 50 ലക്ഷം രൂപയുടെ ബിസിനസ്സ് നടത്തുന്നുണ്ട്. 

സോപ്പു നിര്‍മ്മാണത്തിന് പലര്‍ക്കും ഇവിടെ പരിശീലനം നല്കി. വെളിച്ചെണ്ണ അടിസ്ഥാനമാക്കി സോപ്പ് ഉണ്ടാക്കി റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍കുകം കൊടുത്തു. 49 സ്ത്രീകള്‍ക്ക് മെഴുകുതിരി നിര്‍മ്മാണം പരിശീലിപ്പിച്ചു. വട്ടക്കളിയും കമ്പളകളിയും കളിക്കുന്ന ഗോത്ര നൃത്ത ട്രൂപ്പ് അമ്പലവയലിനുണ്ടായി. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ ഇതുവരെ 300-ലധികം പേര്‍ക്ക് അമ്പലവയലില്‍ പരിശീലനം നല്കിയിട്ടുണ്ട്. 

കോൺടാക്ട്

ശ്രീ. സിജോ മാനുവൽ
ജില്ലാ മിഷൻ കോർഡിനേറ്റർ (I/c)
ഉത്തരവാദിത്ത ടൂറിസം മിഷൻ
ജില്ലാ ഓഫീസ് - ടൂറിസം വകുപ്പ്
സിവിൽ സ്റ്റേഷൻ, കൽപ്പറ്റ
വയനാട് - 673122

കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ