കോട്ടയം ജില്ലയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമായ അയ്മനത്തിന് പറയാന്‍ സവിശേഷമായൊരു കഥയുണ്ട്. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും സാംസ്‌കാരിക വൈവിധ്യവും സ്വന്തമായുളള അയ്മനം സഞ്ചാരികള്‍ അധികമായി വന്നെത്താത്ത സ്ഥലമാണ്.
പടിഞ്ഞാറ് വേമ്പനാട്ടു കായലും കിഴക്ക് മീനച്ചിലാറും അതിരിടുന്ന അയ്മനത്തിന് പ്രകൃതി കനി്ഞ്ഞരുളിയ സൗന്ദര്യമൊരു മുതല്‍ക്കൂട്ടാണ്. അയ്മനത്തെ ജലപാതകളിലൂടെയുളള യാത്ര അതൊരു സഞ്ചാരിയും ഇഷ്ടപ്പെടുന്നത്ര മനോഹരമാണ്.
ചരിത്രമുറങ്ങുന്ന കുടമാളൂരിലെ തെക്കേടത്തു മന തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്. ചെമ്പകശ്ശേരി രാജാവിന്റെ വാളും താളിയോലക്കെട്ടും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടത്തെ സര്‍പ്പക്കാവില്‍ സന്ദര്‍ശകര്‍ക്ക് ഉപചാരങ്ങള്‍ അര്‍പ്പിക്കാനുളള സൗകര്യമുണ്ട്.
ആയിരത്തോളം വര്‍ഷങ്ങളുടെ പാരമ്പര്യം പേറുന്നവയാണ് കേരളത്തിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഉത്തരവാദിത്ത ടൂറിസം പാക്കേജിലൂടെ നിങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുളള ഈ ചരിത്രനിര്‍മ്മിതികളെ അടുത്തു കണ്ടറിയാം. പാണ്ഡവം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ ആസ്വദിക്കാം. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ കാലടികള്‍ പതിഞ്ഞ കുടമാളൂരിലെ സെന്റ് മേരീസ് ദേവാലയത്തില്‍ ധ്യാനനിരതരായി നിമിഷങ്ങള്‍ ചെലവിടാം.
തദ്ദേശ ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നറിയാന്‍ അയ്മനം വില്ലേജ് ഓഫീസിലേക്കുളള സന്ദര്‍ശനം ഈ പാക്കേജിന്റെ മറ്റൊരു സവിശേഷതയാണ്.
മടങ്ങും മുമ്പ് കേരളത്തിലെ വര്‍ണാഭമായ ഉത്സവാഘോഷങ്ങളിലൊന്നില്‍ പങ്കെടുത്തു മടങ്ങാം.
കോൺടാക്ട്
ശ്രീ. ഭഗത് സിംഗ് വി.എസ്
ജില്ലാ മിഷൻ കോർഡിനേറ്റർ (I/C)
ഉത്തരവാദിത്ത ടൂറിസം മിഷൻ
ജില്ലാ ടൂറിസം ഓഫീസ്
മോട്ടൽ അറാം ബിൽഡിംഗ്
കവണാറ്റിൻകര, കുമരകം നോർത്ത് പി.ഒ.
കോട്ടയം - 686563