തേക്കടിയിലെ അനുഭവവേദ്യ ടൂര്‍ പാക്കേജിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല. പാരമ്പര്യ വൈദ്യനായ വിന്‍സെന്റ്, തേനീച്ച വളര്‍ത്തുന്ന ഫിലിപ്പ്, പപ്പടം ഉണ്ടാക്കുന്ന രാജീവ്, ചോക്ക്‌ലേറ്റ് ഉണ്ടാക്കുന്ന ജോംസി, എന്നിവര്‍ക്കൊപ്പം ചെലവിട്ട ശേഷം അധികം അറിയപ്പെടാത്ത മനോഹര സ്ഥലമായ വലിയപാറയും ആത്മീയകേന്ദ്രമായ ശാന്തിഗിരി ആശ്രമവും സന്ദര്‍ശിച്ച് മടങ്ങാം.
പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരുടെ ജീവിതങ്ങള്‍ അടുത്തറിയാനുളള അവസരവും അതിലൂടെ ഗ്രാമീണജീവിതത്തിന്റെ മിടിപ്പുകള്‍ അറിയാനും തേക്കടി പാക്കേജ് സഹായിക്കും.
2007 ഏപ്രില്‍ 21ലെ സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി മീറ്റിങ്ങിലാണ് തേക്കടിയെ ആര്‍ടി ഡെസ്റ്റിനേഷനാക്കി മാറ്റാനുളള പ്രദേശമായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് 2007 ജൂണ്‍ 23ന് മീറ്റിങ്ങ് നടത്തി ഡെസ്റ്റിനേഷന്‍ ലെവല്‍ ഉത്തരവാദിത്ത ടൂറിസം കമ്മിറ്റിയെയും മൂന്ന് വര്‍ക്കിങ്ങ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 2007 സെപ്റ്റംബര്‍ 7നും 25നും 26നും തേക്കടിയില്‍ സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി വിളിച്ചുചേര്‍ത്തു. 2008 ഡിസംബര്‍ 14ന് തേക്കടിയില്‍ ഔദ്യോഗികമായി ഉത്തരവാദിത്ത ടൂറിസം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഉദ്ഘാടനദിവസം തന്നെ 18 ഹോട്ടലുകള്‍ പ്രാദേശികമായി ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വാങ്ങിക്കാനുളള എഗ്രിമെന്റില്‍ ഒപ്പിട്ടു.
എങ്കിലും തേക്കടിയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമായിരുന്നില്ലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. തേക്കടിയിലെ ആര്‍ടി സെല്ലും കുടുംബശ്രീയും തമ്മിലുളള സഹകരണം അത്ര ദൃഢമല്ലാത്തതാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വിജയിക്കാതിരിക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാട്ടിയത്.
കോൺടാക്ട്
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
ഉത്തരവാദിത്ത ടൂറിസം മിഷൻ
ടൂറിസം വകുപ്പ് ജില്ലാ ഓഫീസ്
കുമളി പി.ഒ., ഇടുക്കി - 685509