ബേപ്പൂര്‍ - കോഴിക്കോട്ടെ പ്രശാന്ത സുന്ദരമായ തീരദേശഗ്രാമം. പഴമയുടെ പാരമ്പര്യം പിന്തുടരുന്ന കപ്പല്‍ നിര്‍മ്മാണം, പരമ്പരാഗതമായ ജീവിതരീതികള്‍, മലബാര്‍ വിഭവങ്ങളുടെ തനത് രുചി ഇങ്ങിനെ ബേപ്പൂരിനെ ടൂറിസത്തില്‍ വേറിട്ടതാക്കാന്‍ സ്വര്‍ഗ്ഗീയമായ നിരവധി ഘടകങ്ങള്‍. ചരിത്രവും, സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് അറിയാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അനുഭവവേദ്യമാകുന്ന നിരവധി കാര്യങ്ങളുണ്ട് ബേപ്പൂരില്‍. മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്ന ബേപ്പൂരിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ പിന്നേക്ക് പോകുന്നതാണ്. ബേപ്പൂരിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഡയറക്ടറി, മികച്ച ഡാറ്റയോടെ പുറത്തിറക്കിയിട്ടുണ്ട്. ബേപ്പൂര്‍ ഗ്രാമപഞ്ചായത്തും ഇതില്‍ പങ്കാളിയായി. ബേപ്പൂരിന്റെ സാസംകാരിക തനിമയും, ചരിത്രപരമായ സ്ഥലങ്ങളും, ജീവിതരീതികളും, ഊര്‍ജ്ജസ്വലമായ അതിന്റെ പാരമ്പര്യവും നേരിട്ടനുഭവിക്കാന്‍ ഈ തുറമുഖ പട്ടണത്തിലേക്ക് നിങ്ങളും എത്തിച്ചേരൂ.
ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുക