ഇ-ബുക്ക് ഓണ്‍ വൈക്കം, റിസോഴ്‌സ് ഡയറക്ടറി

ഇ-ബുക്ക് ഓണ്‍ വൈക്കം, റിസോഴ്‌സ് ഡയറക്ടറി
വെള്ളത്താല്‍ ചുറ്റപ്പെട്ട വേമ്പനാട് കായലിന്റെ തീരത്തെ മനോഹരമായ ഗ്രാമം. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് സഞ്ചാരികള്‍ സന്തോഷപൂര്‍വ്വം വിളിക്കും ഇടം. മരതക പച്ചയണിഞ്ഞ ജലപാതകളും, പച്ച വിരിപ്പണിഞ്ഞ പാടങ്ങളും, പ്രകൃതിയും, ശാന്തമായ ഗ്രാമഭംഗി, കൂടാതെ പഴമയുടെ കഥകള്‍ പറയാന്‍ ഒട്ടേറെ ചരിത്രസംഭവങ്ങളുടെ ഇടം. ചെറുവള്ളങ്ങളില്‍ ഇടതോടുകളിലൂടെ സഞ്ചരിച്ച് വൈക്കത്തിന്റെ ഗ്രാമഭംഗി സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകും. ഹൗസ് ബോട്ടുകളിലെ കായല്‍ സഞ്ചാരം, തനത് ഭക്ഷണ വിഭവങ്ങലുടെ ആസ്വാദ്യത. കൈത്തറി വ്യവസായ സന്ദര്‍ശനം, കായലുകളിലെ കക്കവാരല്‍, കളിമണ്‍ പാത്ര നിര്‍മ്മാണം, കളമെഴുത്ത് തുടങ്ങിയ അനുഷ്ഠാന കലകളുടെ ആസ്വാദനം, പരമ്പരാഗത ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ വൈക്കത്ത് സഞ്ചാരികളെ കാത്ത് ഒട്ടേറെ തനത് വിശേഷങ്ങള്‍ ഉണ്ട്. വൈക്കത്തിന്റെ മനോഹാരിത നേരിട്ടറിയാനെത്തൂ, കലര്‍പ്പില്ലാത്ത പ്രകൃതി മനോഹാരിത ആസ്വദിക്കൂ.

ഇ-ബുക്ക് ഡൗൺലോഡ് ചെയ്യുക