കേരളത്തിലെ കാളീക്ഷേത്രങ്ങളില്‍ നടത്താറുളള അനുഷ്ഠാനകലയാണ് ഗരുഡന്‍ തൂക്കം. ഗരുഡവേഷം ധരിച്ച കലാകാരന്മാര്‍ ചെണ്ടയുടെ താളത്തിനൊത്ത് ചുവടു വെക്കുന്നു. തുടര്‍ന്ന് ഇവരെ വലിയ കൊളുത്തുകളില്‍ തൂക്കി ക്ഷേത്രത്തിനു ചുറ്റും ദേവീപ്രീതിക്കായി വലം വെക്കുന്നു.