ഉത്തരവാദിത്ത ടൂറിസം മിഷന്റെ ലക്ഷ്യം

  • പ്രാദേശികതലത്തില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
  • പ്രാദേശികതല പ്രവര്‍ത്തനങ്ങളുമായി ടൂറിസം പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുക.
  • ടൂറിസം വ്യവസായത്തെയും മറ്റ് സ്റ്റേക്ക് ഹോള്‍ഡര്‍മാരെയും ഉത്തരവാദിത്ത ടൂറിസം തത്വങ്ങള്‍ പരിശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുക.
  • ടൂറിസം സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കുളള ആര്‍ടി ക്ലാസിഫിക്കേഷന്‍ നടപ്പാക്കുക.
  • ടൂറിസം യൂണിറ്റുകളെയും സഞ്ചാരികളെയും സാമൂഹികപ്രസക്തിയുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാന്‍ പ്രോത്സാഹിപ്പിക്കുക.
  • ടൂറിസം യൂണിറ്റുകളെയും സഞ്ചാരികളെയും പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാന്‍ പ്രോത്സാഹിപ്പിക്കുക.
  • ടൂറിസത്തില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന തരത്തില്‍ വിവിധതലത്തില്‍ സമൂഹശേഷി വികസിപ്പിക്കുക
  • ഫീല്‍ഡതല പ്രവര്‍ത്തനങ്ങള്‍, പഠനങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ ഡോക്യുമെന്റ് ചെയ്യുക.
  • ടൂറിസം മേഖലയില്‍ മികച്ച വ്യവസായ- സാമൂഹികബന്ധം വളര്‍ത്തിയെടുക്കുക.
  • പ്രാദേശികതലത്തില്‍ തൊഴിലവസരങ്ങളും തൊഴില്‍ സമ്പാദനവും പ്രോത്സാഹിപ്പിക്കുക.
  • വിനോദസഞ്ചാര മേഖലകളില്‍ പരിസ്ഥിതിസൗഹൃദ നിര്‍മ്മാണം, മാലിന്യസംസ്‌കരണം, ജൈവകൃഷി തുടങ്ങിയ ഹരിതതത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
  • ടൂറിസം മേഖലയില്‍ സുസ്ഥിര വ്യവസായം പ്രോത്സാഹിപ്പിക്കുക.
  • ടൂറിസത്തിലൂടെ കൃഷി സംരക്ഷിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
  • ടൂറിസത്തിലൂടെ സ്ത്രീകളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ഉന്നമനം സാധ്യമാക്കുക.
  • പ്രാദേശിക വ്യവസായം പ്രോത്സാഹിപ്പിക്കുക.
  • ടൂറിസത്തിലൂടെ കലയും സംസ്‌കാരവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • ടൂറിസം മേഖലയില്‍ പരിശീലനം, ഗവേഷണം, ഉത്പന്ന വികസനം, സുസ്ഥിര പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കുക.
  • ടൂറിസം മേഖലയിലെ പ്രാദേശികതല സാധ്യതകള്‍ക്ക് സന്നദ്ധ സംഘടനകളുമായുളള സഹകരണം
  • സ്‌കൂളുകളിലും കലാലയങ്ങളിലും ഉത്തരവാദിത്ത ടൂറിസം ക്ലബുകള്‍ സ്ഥാപിക്കുക
  • ടൂറിസത്തിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ പ്രാദേശികസമൂഹത്തിന് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പുതിയ സാധ്യതകളെ പ്രോത്സാഹിപ്പിക്കുക.