തിരക്കു പിടിച്ച നഗര ജീവിതത്തില്‍ നിന്നും ഏറെ അകലെയായി ഒരു ദിവസം. കായലുകളാല്‍ ചുറ്റപ്പെട്ട ഗ്രാമ ഭൂമി, പച്ച വിരിച്ച നെല്‍പ്പാടങ്ങള്‍, സദാ ആടിയുലയുന്ന തെങ്ങിന്‍ തലപ്പുകള്‍, മീന്‍പിടുത്തത്തിനായി ചെറിയ ഇടങ്ങള്‍, തനതായ കലാരൂപങ്ങളുടെ ആസ്വാദനത്തിന്റെ രാവുകള്‍... വിലമതിക്കാനാകാത്ത എക്കാലത്തെയും അനുഭവങ്ങളുടെ ഓര്‍മ്മകള്‍. സംതൃപ്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം നമുക്ക് തരുന്നു ഈ കേരള ഗ്രാമങ്ങള്‍.