ഉത്തരവാദിത്ത ടൂറിസത്തിന്റെ മൂന്നാം ഘട്ടത്തില്‍ രണ്ടുതലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത് - ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും അവയ്ക്കു സഹായകമാവുന്ന അക്കാദമിക് തല ഗവേഷണ പ്രവര്‍ത്തനങ്ങളും. ഉത്തരവാദിത്ത ടൂറിസം മിഷന് നടത്തുന്ന രണ്ടു പ്രവര്‍ത്തനങ്ങളും ടൂറിസം വകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. നിലവിലുളളതും ഇനി നടത്താനിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും.
ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളുടെ ഭാഗമായി ധാരാളം വര്‍ക്ക്ഷോപ്പുകളും ഗ്രാമസഭകളും മറ്റു പരിപാടികളും ഉത്തരവാദിത്ത ടൂറിസം മിഷന് സംഘടിപ്പിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ഗ്രാമസഭകള്‍, ക്ലീന്‍ വേമ്പനാട് പദ്ധതി, പ്രാപ്യമായ ടൂറിസം വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഉത്തരവാദിത്ത ടൂറിസം കൂടുതല്‍ നല്ല രീതിയിലും ഫലപ്രദമായും നടപ്പാക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാവും.