വന്‍തോതിലുളള വിനോദസഞ്ചാരം ഉയര്‍ത്തിയ പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ 1960 കളുടെ അവസാനത്തിലും 70 കളുടെ തുടക്കത്തിലുമായി രൂപം കൊണ്ട സമാന്തരമായൊരു ടൂറിസം സമീപനമാണ് ഉത്തരവാദിത്ത ടൂറിസം (ആര്‍. ടി.). മൂന്ന് അടിസ്ഥാന സമീപനങ്ങളെന്ന് അറിയപ്പെടുന്ന സാമ്പത്തിക ഉത്തരവാദിത്തം, സാമൂഹികവും സാംസ്‌കാരികവുമായ ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഉത്തരവാദിത്ത ടൂറിസം എന്ന ആശയം നിലകൊളളുന്നത്. എന്നാല്‍ 2002ല്‍ കേപ് ടൗണില്‍ നടന്ന സുസ്ഥിര വികസനത്തിനായുളള ലോക ഉച്ചകോടിയില്‍ ഉത്തരവാദിത്ത ടൂറിസത്തിന് ഏകീകൃതമായൊരു നിര്‍വചനം നല്‍കുകയുണ്ടായി. തദ്ദേശവാസികള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന ഇടമായും അവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഇടമായും ഒരു നാടിനെ ഒരുക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാത്തരം വിനോദസഞ്ചാരങ്ങളെയും ഉള്‍ക്കൊളളുന്ന ഉത്തരവാദിത്ത ടൂറിസം സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളെ എങ്ങനെയൊക്കെ കുറയ്ക്കാം എന്നതിനുളള മാര്‍ഗമാണ് മുന്നോട്ടു വെക്കുന്നത്. അത് തദ്ദേശവാസികള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുകയും പ്രാദേശിക ജനതയുടെ സാമൂഹിക ജീവിതം മെച്ചപ്പെട്ടതാക്കുകയും ചെയ്യുന്നു.
2008ലാണ് കേരള സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുമരകം, കോവളം, തേക്കടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഈ നാലിടങ്ങളിലെ പുരോഗതി വിലയിരുത്തിയ ശേഷം 2011ല്‍ രണ്ടാം ഘട്ടമായി കാസറഗോഡ് ബേക്കലിലും എറണാകുളത്ത് കുമ്പളങ്ങിയിലും വയനാട് അമ്പലവയലിലും കൂടി ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇക്കാലഘട്ടത്തിനുളളില്‍ ടൂറിസം മേഖലയും ഈ പ്രദേശങ്ങളിലെ തദ്ദേശവാസികളുമായി നേരിട്ടൊരു ബന്ധം സ്ഥാപിക്കാന്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. അതുവഴി ഇവിടത്തെ സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രധാന തൊഴിലിനു പുറമേ വലിയ മുതല്‍മുടക്കില്ലാതെ തന്നെ ടൂറിസം മുഖേന അധികവരുമാനം നേടാനായി. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എങ്കിലും ഈ പ്രദേശങ്ങളിലെ ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കു മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
2017ല്‍ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ആവശ്യമായ മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷം ഉത്തരവാദിത്ത ടൂറിസത്തിനെ കേരളത്തിന്റെ വിനോദസഞ്ചാര നയമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവ നടപ്പിലാക്കാനായി 2017 ജൂണ്‍ 27ന് ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍. ടി. മിഷന്‍) രൂപം നല്‍കുകയും ചെയ്തു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍ ഇവയാണ്:
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ഒരു ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസമെന്ന് ആശയത്തിന്റെ മൂന്ന് അടിസ്ഥാന ഉത്തരവാദിത്തങ്ങളായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ഉത്തരവാദിത്തങ്ങളെയും ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും സുസ്ഥിര വികസനത്തെയും അടിസ്ഥാനമാക്കിയാണ് ക്ലാസിഫിക്കേഷന്‍. ആഗോള സുസ്ഥിര ടൂറിസം മാനദണ്ഡത്തെ (Global sustainable Tourism Criteria) അടിസ്ഥാനമാക്കിയാണ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുളള ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ വികസിപ്പിച്ചിട്ടുളളത്. ഈ പദ്ധതി 25.03.2011ല്‍ ഉത്തരവായി. (Government Order, G.O (Rt) No.225/2011/TSM dated 25.03.2011)
2017ല്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസത്തെ അടിസ്ഥാനമാക്കിയുളള പുതിയ ടൂറിസം നയം പ്രഖ്യാപിക്കുകയും സംസ്ഥാനത്തൊട്ടാകെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്തു. ടൂറിസത്തിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുളള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുളള ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ പുതുക്കിയ ഉത്തരവ് 2021ല്‍ പുറത്തിറങ്ങി. (G.O. (Ms) No.6/2021/TSM dated 26.02.2021).
ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുളള പുതുക്കിയ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ പ്രകാരം ഹോട്ടലുകളും റിസോര്‍ട്ടുകളും ക്ലാസിഫൈ ചെയ്യുന്നത്
പാരിസ്ഥിതിക ഉത്തരവാദിത്തം മാനദണ്ഡമാക്കിയുളള സ്‌കോറിനെ അടിസ്ഥാനമാക്കി ആര്‍. ടി. ഗ്രീന്‍ എന്നൊരു ക്ലാസിഫിക്കേഷന്‍ കൂടി ഈ പദ്ധതി അനുസരിച്ച് നല്‍കാറുണ്ട്. പാരിസ്ഥിതിക ഉത്തരവാദിത്തം മാനദണ്ഡമാക്കി 80 ശതമാനത്തിലധികം സ്‌കോര്‍ നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് ആര്‍. ടി. ഡയമണ്ട് / ആര്‍. ടി. ഗോള്‍ഡ് / ആര്‍. ടി. സില്‍വര്‍ ക്ലാസിഫിക്കേഷനു പുറമേ ആര്‍. ടി. ഗ്രീന്‍ ക്ലാസിഫിക്കേഷന്‍ കൂടി ലഭിക്കുന്നത്. ആര്‍. ടി. ഗ്രീന്‍ വിഭാഗത്തിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല.
ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ താത്പര്യമുളള ഹോട്ടലുകളും റിസോര്‍ട്ടുകളും ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഓണ്‍ലൈനായി നല്‍കിയ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ പ്രിന്റ് എടുക്കണം. ഡയറക്ടര്‍, ടൂറിസം വകുപ്പ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 5000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് പ്രിന്റ് എടുത്ത അപേക്ഷയോടൊപ്പം 'ഡയറക്ടര്‍, ടൂറിസം വകുപ്പ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695033' എന്ന വിലാസത്തില്‍ അയയ്ക്കണം. ഒരു ഹോട്ടലിന്/റിസോര്‍ട്ടിനുളള അപേക്ഷയാണ് 5000 രൂപ.
ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി അപേക്ഷ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ക്ലാസിഫിക്കേഷന്‍ നല്‍കുക.
( മുകളില്‍ പറഞ്ഞിട്ടുളളതില്‍ കുറഞ്ഞത് മൂന്നംഗങ്ങളെങ്കിലും കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യമാണ്)
ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക