ഉത്തരവാദിത്ത ടൂറിസം പങ്കാളികള്‍

ചില പ്രത്യേക പ്രദേശങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് ഉത്തരവാദിത്ത ടൂറിസം പങ്കാളികളുടെ സഹായത്തോടെയാണ്. ആര്‍ടിയുടെ ഔദ്യോഗിക പങ്കാളികള്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെടിഎം സൊസൈറ്റി, അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, കുടുംബശ്രീ മിഷന്‍, ATTOI, HATS എന്നിവയാണ്. മറ്റുളളവ:

  • ടൂറിസം വ്യവസായം
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
  • തദ്ദേശീയ സമുദായങ്ങള്‍

തദ്ദേശീയ സമുദായങ്ങള്‍ എന്നത് താഴെ പറയുന്ന വിവിധ പങ്കാളികളുടെ സംയുക്തമായ കൂട്ടായ്മയാണ്:

  • കുടുംബശ്രീ യൂണിറ്റുകള്‍
  • കര്‍ഷകരും കര്‍ഷകസംഘങ്ങളും
  • സ്വയംസഹായക സംഘങ്ങള്‍
  • സന്നദ്ധ സംഘടനകള്‍
  • പൗരസമിതികള്‍
  • മറ്റു നിര്‍മ്മാണ, സംഭരണ, വിതരണ യൂണിറ്റുകള്‍

പൗരസമിതികളില്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ടൂറിസം ക്ലബുകള്‍, കലാകായിക ക്ലബുകള്‍ തുടങ്ങിയവ ഉള്‍പ്പെടാം.

തേജസ്വിനി കര്‍ഷക സംഘങ്ങള്‍, ഡിടിപിസികള്‍, സേവ കേരള, മറ്റു വിവിധ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, മറ്റ് ടൂറിസം സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ എന്നിവരും ഉത്തരവാദിത്ത ടൂറിസം പങ്കാളികളാണ്.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുഗമമായും മികവുറ്റ രീതിയിലും നടക്കാന്‍ വിവിധ പങ്കാളികളുടെ ഒത്തൊരുമയോടെയുളള പങ്കാളിത്തം ആവശ്യമാണ്. ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളെ മികവിന്റെ പാതയിലേക്കു നയിക്കാന്‍ പങ്കാളികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുമുണ്ട്.