തീയാട്ട്

വിവിധതരം അനുഷ്ഠാനകലകളുടെ നാടാണ് കേരളം. അത്തരത്തില്‍ പുരാതനമായ അനുഷ്ഠാനകലയാണ് തീയാട്ട്. തിയ്യാട്ടുണ്ണികള്‍ അല്ലെങ്കില്‍ തിയ്യാടി നമ്പ്യാര്‍ സമുദായമാണ് ഇതവതരിപ്പിക്കാറുളളത്. തീയാട്ട് രണ്ടുതരമുണ്ട്. ഭദ്രകാളി തീയാട്ടും അയ്യപ്പന്‍ തീയാട്ടും.

തീയാട്ടിന്റെ പ്രധാന ആകര്‍ഷണം കളമെഴുത്താണ്. ആകര്‍ഷകമായ ആടയാഭരണങ്ങളും മുഖത്തെഴുത്തും കിരീടവുമണിഞ്ഞാണ് കലാകാരന്‍ വേദിയിലെത്തുന്നത്. കാളിയും ദാരികനും തമ്മിലുളള യുദ്ധമാണ് ഇതിവൃത്തം.