കുമ്പളങ്ങിയിലെയും ആമ്പല്ലൂരിലേയും ശാന്തവും സമാധാനപരവുമായ ജീവിതം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. പ്രശാന്തവും പ്രസന്നവും ആലസ്യമാര്‍ന്നതുമായ ഈ നാടന്‍ ഗ്രാമങ്ങള്‍ മീന്‍ പിടിത്തത്തിനും, കായല്‍ സഞ്ചാരത്തിനും സാംസ്‌കാരിക അനുഭവങ്ങള്‍ക്കും പേരുകേട്ടതാണ്. ഗുരുഡന്‍തൂക്കം പോലുള്ള അനുഷ്ഠാന കലകളും സീസണില്‍ ഇവിടെ കാണാന്‍ കഴിയും.