മൂന്നാറിലെ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഇവിടുത്തെ ടൂര്‍ പാക്കേജ്. വെജിറ്റബിള്‍ ഫാമുകള്‍ക്ക് പ്രസിദ്ധമാണ് ഈ മേഖല. ശിലായുഗ കാലഘട്ടത്തിലെ നിരവധി ഡോള്‍മെനുകള്‍ കാണപ്പെടുന്ന പ്രദേശം ആണ് മറയൂര്‍.