ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആദ്യത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കുമരകത്താണ്. വന്‍വിജയം നേടിയ ആ പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു. കേരളത്തിലെ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം മോഡല്‍ ഗ്രാമമായി അയ്മനത്തെ തിരഞ്ഞെടുത്തു.