ഒരിക്കലും കണ്ടുതീരാത്ത തൃശൂരിന്റെ മനോഹാരിത കണ്ടെത്തൂ. തൃശൂരിന്റെ പാരമ്പര്യവും സംസ്‌ക്കാരവും അനുഭവിച്ചറിയൂ. റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്റെ എക്‌സ്‌പെരിയെന്‍ഷ്യല്‍ ടൂര്‍ പാക്കേജ് ടു തൃശൂരില്‍ ഇത് കണ്ടറിയാം. പുന്നയൂര്‍കുളത്തെ കുന്നത്തൂര്‍ മന, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ തറവാടായ നാലപ്പാട്, ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം എന്നിവ ഈ പാക്കേജിലുണ്ടാകും.