കേരള ക്വിസീന്‍ - സ്വര്‍ഗ്ഗത്തില്‍ നിന്നുമെത്തിച്ച താമ്പാളം

ദൈവത്തിന്റെ സ്വന്തം നാടിന്റെ ആര്‍ക്കും പിടികൊടുക്കാത്ത ഈ ഫ്‌ളേവറുകളുടെ മേന്മ സന്ദര്‍ശകരും പ്രവാസികളും ഒരേപോലെ സമ്മതിച്ചിട്ടുള്ളതാണ്. നമ്മുടെ അപ്പം മുതല്‍ നാവില്‍ വെള്ളമൂറുന്ന മീന്‍ വിഭവങ്ങള്‍ വരെ അത് പറയിക്കുന്നു. ഏതൊരു സഞ്ചാരിയുടെയും വിശപ്പിനെ ശമിപ്പിക്കാന്‍ പാകത്തില്‍ വൈവിധ്യാത്മകമാണ് നമ്മുടെ ഭക്ഷണ വിഭവങ്ങള്‍. നിങ്ങള്‍ക്ക് ഒരു തവണയെങ്കിലും ആസ്വാദ്യകരമായ ഈ ട്രീറ്റ് നല്‍കാന്‍ ഞങ്ങള്‍ സാദരം ക്ഷണിക്കുന്നു. ഈ തീരം വിടുംമുമ്പ് ഒരിക്കല്‍ കൂടി ഈ തനത് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചവരാണ് തിരിച്ചുപോയ എല്ലാ സഞ്ചാരികളും.