നമ്മളെ ഉണര്‍ത്തി നമുക്കൊപ്പം കളിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും പാല് നല്‍കി ഊട്ടി കന്നുകാലികള്‍ നമ്മുടെ സ്വന്തമായി നമുക്കൊപ്പമുണ്ട്. മലയാളിയുടെ വിശ്വസ്ത ജീവിത സഹയാത്രികരാണ് അവര്‍. നമുക്ക് പോഷകം തരുന്നതില്‍ അവര്‍ വലിയ പങ്ക് വഹിച്ചു. നമുക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഈ ശാന്ത ജീവിതങ്ങളോട്.