അധികമാരും അറിയാത്ത, സമുദ്രനിരപ്പില്‍ നിന്ന് 300 അടി ഉയരത്തിലുള്ള പുരാതനമായ ഗുഹാക്ഷേത്രം. സഞ്ചാരികള്‍ക്കും ഭക്തര്‍ക്കും പ്രിയങ്കമായി കൊണ്ടിരിക്കുന്ന ഇടം. ഇവിടുത്തെ പാറ തുരന്നുള്ള ക്ഷേത്രവും അവിടുത്ത മുള കൊണ്ടുള്ള പാലവും പ്രശസ്തമാണ്. ഒമ്പതാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് ഗുഹാക്ഷേത്രം. വട്ടെഴുത്തിലുള്ള ലിഖിതമുള്ള കല്‍ത്തൂണുകള്‍ ക്ഷേത്ര പഴമ പറയും. പുരാവസ്തു വകുപ്പാണ് ക്ഷേത്രം സംരക്ഷിക്കുന്നത്.