കേരള സംസ്‌കാരത്തിന്റെ ശ്രേഷ്ഠമായ മാഹാത്മ്യം

സഹ്യപര്‍വ്വതത്തിനും അറബിക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന കേരളം സമ്പന്നമായ കലകളുടെയും കലാരൂപങ്ങലുടെയും തനത് ആചാരങ്ങളുടെയും ഉത്സവങ്ങലുടെയും നാടാണ്. നൂറ്റാണ്ടുകള്‍ പിന്നിടുന്ന അതിന്റെ ചരിത്രവും ദീര്‍ഘമായ കലാപാരമ്പര്യവും സാഹിത്യവും അതിനെ ലോകമാസകലമുള്ള സഞ്ചാരികളുടെ ഇഷ്ട ഇടമാക്കുന്നു. മേഖലയിലെ വിവിധ മത സമൂഹങ്ങലുമായി ഒന്നിനൊന്ന് ഇഴചേര്‍ന്നതാണ് കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം. അവരുടെ ആരാധനയുടെയും അനുഷ്ഠാനങ്ങലുടെയും ആചാരങ്ങലുടെയും ഭാഗമായ് ഇഴുകി ചേര്‍ന്നതാണ് ആ സംസ്‌കാരം. കേരളത്തിന്റെ ഈ തനത് സാംസ്‌കാരിക വൈവിദ്ധ്യത്തെ അനുഭവിച്ചറിയാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെയും സമൃദ്ധിയെയും നേരിട്ടറിയാന്‍ ഈ വീഡിയോ കൂടി കണ്ടുനോക്കൂ.