വിശ്വാസവും പ്രകൃതിയും ഇഴചേര്‍ന്നതാണ് ബേപ്പൂരിന്റെ മണ്ണ്. കണ്ടല്‍ക്കാടുകളും കാര്‍ഷിക മേഖലയും ചേര്‍ന്ന് കിടക്കുന്ന ഭൂമി. ഉത്തരവാദിത്ത ടൂറിസം ഡസ്റ്റിനേഷനുകളില്‍ ഈ പഴയ തുറമുഖ ടൗണ്‍ സജീവമായി പ്രചരിക്കപ്പെടുന്ന ഒന്നാണ്. അതിന്റെ സമ്പന്നമായ ചരിത്രം, വ്യാപാര ചരിത്രം, ജനജീവിതം എന്നിവയെല്ലാം അതില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്.