ജലത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ ഗ്രാമപ്രദേശം ടൂറിസം സാദ്ധ്യതകളുടെ അക്ഷയകനിയാണ്. വേമ്പനാട് കായലും, ജലാശയങ്ങളും, ചെറിയ ഇടത്തോടുകളു, ചെറുഗ്രാമപ്രദേശങ്ങളും ഉള്‍പ്പെട്ട വൈക്കം പ്രദേശം തോണിയാത്രകള്‍ക്ക് പറ്റിയ ഇടമാണ്. കളിമണ്‍പാത്ര നിര്‍മ്മാണം, പരമ്പരാഗത മത്സ്യബന്ധന മാര്‍ഗ്ഗങ്ങള്‍, കക്കവാരല്‍ തുടങ്ങി മികച്ച ടൂറിസം അനുഭവങ്ങള്‍ വൈക്കത്ത് കാത്തിരിക്കുന്നു.