വേമ്പനാട് കായലാല്‍ ചുറ്റപ്പെട്ട ശാന്തമായ ഗ്രാമമാണ് വൈക്കം. മഞ്ഞുമലയുടെ അറ്റം മാത്രമാണ് വൈക്കത്ത് വരുമ്പോള്‍ കാണുന്ന പ്രകൃതി സൗന്ദര്യം. സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാന്‍ പോകുന്ന മനോഹര ഇടമാണിത്. കായലിലെ യാത്ര, കൈത്തറി, കക്ക വാരല്‍, കളിമണ്‍പാത്ര നിര്‍മ്മാണം, കളമെഴുത്ത്, തനത് കേരള സദ്യ തുടങ്ങിയവയെല്ലാം സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്ന ഹൃദ്യമായ അനുഭവങ്ങളാണ്.