കാലം മാറ്റിമറിയ്ക്കാത്ത സമാധാനപൂര്‍ണ്ണമായ ഗ്രാമീണ ജീവിതം

പൂര്‍വ്വികര്‍ അനുഭവിച്ച മനഃശ്ശാന്തിയും സമാധാനവും ലഭിക്കുന്ന അപൂര്‍വ്വം ചില സ്ഥലങ്ങള്‍ ഇന്നും നമുക്ക് അനുഭവവേദ്യമാകും. അത്തരത്തിലുള്ള നമ്മുടെ ഗ്രാമങ്ങലിലേക്ക് വരൂ, പൂര്‍വ്വികര്‍ നമുക്കായി കരുതിവച്ച ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടങ്ങളിലേക്ക്. നിത്യ ജനജീവിതത്തിലേക്ക് പ്രകൃതി രൂഢമൂലമായി ഇറങ്ങിച്ചെന്ന നാടന്‍ ഇടങ്ങളിലേക്ക്. കിളിനാദങ്ങള്‍ വരവേല്‍ക്കും പ്രഭാതങ്ങളും കര്‍ഷകര്‍ പണികഴിഞ്ഞ് മടങ്ങും സായാഹ്നങ്ങളും നഗര തിരക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് ആസ്വദിക്കാന്‍ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് വരൂ.