കേരള ടൂറിസം - റിവോള്‍വിഗ് ഫണ്ട്
ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമുള്ള കോവിഡ് 19 സമാശ്വാസപദ്ധതി.
പദ്ധതിയുടെ സംക്ഷിപ്‌തം
1. ഈ പദ്ധതി പലിശരഹിതവും ഈട് (സെക്യൂരിറ്റി) ആവശ്യമില്ലാത്തതുമായ ഒരു വായ്‌പാ പദ്ധതിയാണ്.ആര്‍ക്കൊക്കെ അപേക്ഷിക്കാം
1. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയിലോ മറ്റേതെങ്കിലും അംഗീകൃത (രജിസ്‌റ്റേര്‍ഡ്) ടൂറിസം സംഘടനകളില്‍ അംഗമായിട്ടുളള കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടൂറിസ്റ്റ് ടാക്‌സി, ടൂറിസ്റ്റ് ബസ്സ്, ശിക്കാര, ഹൗസ്‌ബോട്ട്, ഹോട്ടല്‍, റിസോര്‍ട്ട്, റെസ്‌റ്റോറന്റ്, ആയുര്‍വേദ സെന്റര്‍, ഗൃഹസ്ഥലി, സര്‍വീസ്‌ഡ് വില്ല, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാം ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളില്‍ ജോലി ചെയ്‌തിരുന്നതോ ചെയ്യുന്നതോ ആയ ആളുകള്‍.അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ :
വിഭാഗം 1
1. അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് (ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ വോട്ടേഴ്‌സ് ID കാര്‍ഡ്, PAN കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ്‌ബുക്ക് ഇവയിലേതെങ്കിലും ഒരു രേഖയുടെ പകര്‍പ്പ്)
2. അപേക്ഷകന്‍ തങ്ങളുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു/പ്രവര്‍ത്തിച്ചിരുന്നു എന്ന് ജോലിചെയ്യുന്ന/ചെയ്‌തിരുന്ന സ്ഥാപനത്തിന്റെ ഉടമയില്‍ നിന്നുമുള്ള സാക്ഷ്യപത്രം. (ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക )
3. പ്രസ്‌തുത സ്ഥാപനം തങ്ങളുടെ സംഘടനയില്‍ അംഗമാണെന്ന് അംഗീകൃത (രജിസ്‌റ്റേര്‍ഡ്) ടൂറിസം സംഘടനയില്‍ നിന്നുമുള്ള സാക്ഷ്യപത്രം.
അല്ലെങ്കില്‍
സ്ഥാപനത്തിന് സംഘടനയില്‍ നിന്നും ലഭിച്ച അംഗത്വ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
4. അപേക്ഷിക്കുന്ന വ്യക്തിയുടെ ബാങ്ക് പാസ്‌ബുക്കിന്റെ പകര്‍പ്പ്
വിഭാഗം 2
1. അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് (ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ വോട്ടേഴ്‌സ് ID കാര്‍ഡ്, PAN കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ്‌ബുക്ക് ഇവയിലേതെങ്കിലും ഒരു രേഖയുടെ പകര്‍പ്പ്)
2. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ കോര്‍ഡിനേറ്റര്‍, ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ ഇവരില്‍ ആരെങ്കിലും ഒരാളുടെ സാക്ഷ്യപത്രം. (ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക)
3. അപേക്ഷിക്കുന്ന വ്യക്തിയുടെ ബാങ്ക് പാസ്‌ബുക്കിന്റെ പകര്‍പ്പ്.
വിഭാഗം 3
1. അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് (ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ വോട്ടേഴ്‌സ് ID കാര്‍ഡ്, PAN കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ്‌ബൂക്ക് ഇവയിലേതെങ്കിലും ഒരു രേഖയുടെ പകര്‍പ്പ്)
2. സാധുതയുള്ള ഗൈഡ് ലൈസന്‍സിന്റെ പകര്‍പ്പ്
3. അപേക്ഷിക്കുന്ന വ്യക്തിയുടെ ബാങ്ക് പാസ്‌ബുക്കിന്റെ പകര്‍പ്പ്.
4.അംഗീകൃത (രജിസ്‌റ്റേര്‍ഡ്) സംഘടനയില്‍ അംഗമാണെന്നു തെളിയിക്കുന്ന ബന്ധപ്പെട്ട സംഘടനയുടെ സാക്ഷ്യപത്രം (ഫോർമാറ്റ് ഡൗൺലോഡ് ചെയ്യുക)
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യുക
സ.ഉ. (സാധാ) നം. 299/2021/ടൂറിസം തിയതി 05-10-2021
സ.ഉ. (സാധാ) നം. 334/2021/ടൂറിസം തിയതി 25-10-2021
റിവോള്‍വിംഗ് ഫണ്ട് വായ്‌പയ്‌ക്ക് എങ്ങനെ അപേക്ഷിക്കാം - ട്യൂട്ടോറിയല്‍ വീഡിയോ കാണുക.